ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസ കൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഈ ദിനം എന്നും ഓർമിപ്പിക്കപ്പെടുന്നത്.യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ഇന്ന് ന്യൂഡൽഹിയിലെ സിബിസിഐ സെൻ്റർ പരിസരത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. കർദ്ദിനാൾമാർ, ബിഷപ്പുമാർ, സഭയിലെ പ്രമുഖ നേതാക്കൾ എന്നിവരുൾപ്പെടെ ക്രിസ്ത്യൻ സമൂഹത്തിലെ പ്രധാന നേതാക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
രാജ്യത്തെ പൗരന്മാർക്കും ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ സമൂഹത്തിനും ക്രിസ്മസ് ആശംസകൾ നേർന്ന പ്രധാനമന്ത്രി, ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നുവെന്നും, ഇന്ന് ഈ പരിപാടിയിൽ എല്ലാവരുമായി പങ്കുചേരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു. സിബിസിഐയുടെ 80-ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭം സന്ദർഭത്തിൽ . ഈ ശ്രദ്ധേയമായ നാഴികക്കല്ലിൽ സിബിസിഐയെയും അതുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് ഇന്ത്യ പിന്തുടരുന്ന മനുഷ്യകേന്ദ്രീകൃത സമീപനം അനിവാര്യമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
സാമൂഹ്യസൗഹാർദ്ദം തകർക്കാനും അക്രമം അഴിച്ചുവിടാനുമുള്ള ശ്രമങ്ങളിൽ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി. ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റിൽ എന്താണ് സംഭവിച്ചതെന്ന് കാണുമ്പോൾ തൻ്റെ ഹൃദയം വേദനിക്കുന്നുവെന്നും പറഞ്ഞു.
Discussion about this post