തിരുവനന്തപുരം: എസ് എഫ് ഐ ക്കാർ അത്ര വെടിപ്പല്ലെന്ന് ഒടുവിൽ സി പി എമ്മിനും മനസിലായി. പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ കാര്യത്തിൽ നടപടിയെടുക്കണം എന്ന തീരുമാനവുമായി പാർട്ടി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെയാണ് വിദ്യാർത്ഥി സംഘടനയെ ഇങ്ങനെ കയറൂരി വിട്ടാൽ ശരിയാകില്ല എന്ന് തുറന്നടിച്ചത്.
എസ് എഫ് ഐ യെ നിയന്ത്രിക്കണം. വിദ്യാർഥി സംഘടനയുടെ യുടെ അക്രമ പ്രവർത്തനം അംഗീകരിക്കാനാവില്ല. അരാഷ്ട്രീയമായ പ്രവണതകളും സംഘടനയിൽ ഉണ്ട്. ഇതും അംഗീകരിക്കാനാവുന്നതല്ല.
നല്ല സ്വഭാവവും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്നവരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. എസ്.എഫ്.ഐ ലഹരിക്ക് എതിരായ പ്രചാരകരാവണം. ലഹരി സംഘങ്ങളുമായി ബന്ധമില്ല എന്ന് എസ് എഫ് ഐ ഉറപ്പിക്കണം. എം വി ഗോവിന്ദൻ പറഞ്ഞു
കഴിഞ്ഞ കുറച്ചു കാലങ്ങളായി വലിയ വിവാദങ്ങൾ ആണ് സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ ഉണ്ടാക്കുന്നത്. തിരുവനന്തപുരത്ത് ഭിന്ന ശേഷിക്കാരനായ യുവാവിനെ മർദ്ദിച്ചതും, പൂക്കോട് വെറ്റിനറി സർവകലാശാലയിൽ നടന്ന റാഗിങ് കൊലപാതകവും, ഏറ്റവും ഒടുവിലായി കണ്ണൂർ ഐ ടി ഐ യിൽ നടന്ന അക്രമ സംഭവങ്ങളിലും ഒക്കെ പ്രതിസ്ഥാനത്ത് എസ് എഫ് ഐ ആയിരിന്നു.
Discussion about this post