ക്രിസ്തീയ വിശ്വാസികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ക്രിസ്തുമസ്. ലോകവ്യാപകമായി ആഘോഷിക്കുന്ന ആഘോഷം കൂടിയാണ് എന്നത് ക്രിസ്തുമസിന്റെ പ്രധാന സവിശേഷതാണ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷമായിട്ടാണ് ക്രിസ്തുമസിനെ കാണാറുള്ളത്. എല്ലാ വർഷവും ഡിസംബർ 25 ന് ആണ് ക്രിസ്തുമസായി ആഘോഷിക്കാറുള്ളത്. എന്തുകൊണ്ടാണ് എല്ലാ ദിവസും ഈ ദിനം ക്രിസ്തുമസായി ആഘോഷിക്കുന്നത്?.
ഉണ്ണിയേശു ജനിച്ച ദിനമാണ് ഡിംസംബർ 25 എന്നാണ് ഏവരുടെയും വിശ്വാസം. എന്നാൽ ഇത് സംബന്ധിച്ച് കൃത്യതയില്ലെന്നാണ് പറയപ്പെടുന്നത്. ചില ഗ്രന്ഥങ്ങളിൽ മാർച്ച് 25 ന് ആണ് ക്രിസ്തു ജനിച്ചത് എന്നും പറയപ്പെടുന്നു. ഉണ്ണിയേശുവിന്റെ ജനന തിയതി സംബന്ധിച്ച് ബൈബിളിലും വ്യക്തമായ ഉത്തരം ഇല്ല. ഇതോടെ ക്രിസ്തുമസ് എപ്പോൾ ആഘോഷിക്കണം എന്ന ആശയക്കുഴപ്പം പണ്ട് കാലത്ത് ആളുകളിൽ ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്ത തിയതി ആയിരുന്നു ഡിസംബർ 25 എന്നാണ് പറയപ്പെടുന്നത്.
അന്നത്തെ പ്രധാനപ്പെട്ട ഉത്സവങ്ങൾ ആയിരുന്നു സാറ്റർനാലിയ, സോൾ ഇൻവിക്റ്റസ് എന്നിവ. ഡിസംബറിൽ നടക്കുന്ന ഈ രണ്ട് ആഘോഷപരിപാടികൾ സംയോജിപ്പിച്ച് ഡിസംബർ 25 ഉണ്ണിയേശുവിന്റെ തിരുപ്പിറവിയായ ക്രിസ്തുമസ് ആയി ആഘോഷിക്കാൻ ആരംഭിച്ചു. എഡി 336 ൽ റോമൻ ഭരണാധികാരി ആയിരുന്ന കോൺസ്റ്റാന്റീൻ ആണ് ഡിസംബർ 25 ക്രിസ്തുമസ് ആയി പ്രഖ്യാപിച്ചത്.
ആദ്യ നാളുകളിൽ ക്രിസ്തുമസിന് ഇന്ന് കാണുന്ന ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീടാണ് സമ്മാനം നൽകലും വിരുന്നും എല്ലാം ആരംഭിച്ചത്. മദ്ധ്യകാലഘട്ടംവരെ ക്രിസ്തുമസിന് അവധി ഇല്ലായിരുന്നു. ഇതിന് ശേഷമായിരുന്നു അവധി നൽകി തുടങ്ങിയതും ആഗോളതലത്തിൽ തന്നെ പ്രധാന ഉത്സവമായി ക്രിസ്തുമസ് മാറിയതും.
Discussion about this post