വാരാണസി: സ്വന്തം നാട്ടിൽ മതപരമായ പീഡനം നേരിടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ കണ്ട് സംസാരിച്ച് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദുക്കളുടെ 12 അംഗ സംഘമാണ് ശങ്കരാചാര്യരെ കാണുകയും തങ്ങളുടെ മതത്തിൻ്റെ സംരക്ഷണം ഉറപ്പാക്കാൻ അദ്ദേഹം ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. അവരുടെ ആശങ്കകൾ സർക്കാരുമായി ഉന്നയിക്കുമെന്ന് ശങ്കരാചാര്യർ ഉറപ്പ് നൽകി.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കിയതിന് ശേഷം ന്യൂനപക്ഷ ഹിന്ദുക്കൾക്ക് എതിരെയുള്ള വലിയ തോതിലുള്ള അക്രമങ്ങൾക്കാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചത്. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തെഴുതുമെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ് സന്ദർശന ബംഗ്ലാദേശിൽ നിന്നുള്ള സംഘത്തിന് ഉറപ്പ് നൽകി.
തങ്ങളുടെ മതവിശ്വാസത്തിന്റെ പേരിലാണ് ബംഗ്ലാദേശിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നത്. ഈ കുടുംബങ്ങൾ അവരുടെ പരാതികൾ എന്നോട് പങ്കുവെച്ചിരിക്കുകയാണ് , അവരുടെ ആശങ്കകൾ ഞാൻ ഇന്ത്യൻ സർക്കാരിനെ അറിയിക്കും,” ശങ്കരാചാര്യ പറഞ്ഞു.
Discussion about this post