ലോകത്ത് പലതരം അസുഖങ്ങളുണ്ടല്ലേ.. മരുന്ന് കണ്ട് പിടിച്ചതും പിടിക്കാത്തുമായ അസംഖ്യം രോഗങ്ങൾ. അത് കൂടാതെ അടിക്കടി പുതിയ രോഗങ്ങളെയും ശാസ്ത്രജ്ഞർ കണ്ട് പിടിക്കുന്നു. എന്നാൽ നമ്മുടെ ഒരു രോഗം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണെങ്കിൽ അത് പ്രശ്‌നമാണ് ല്ലേ…അത്തരം ഒരു രോഗാവസ്ഥയാണ് ക്ലപ്‌റ്റോമാനിയ.മോഷ്ടിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ഒരു മാനസികാരോഗ്യപ്രശ്നമാണ്.ആവശ്യമില്ലെങ്കിൽ പോലും ഒരു സാധനം കൈക്കലാക്കണമെന്നുള്ള ഉൾപ്രേരണയെന്നോ ത്വരയെന്നോ അതിനെ വിളിക്കാം. സ്വയം നിയന്ത്രിക്കുന്നതിലെ വൈകാരികവും സ്വഭാവപരവുമായ തകരാറുകളാണ് ഈ രോഗത്തിന്റെ കാരണം.
ഒരുതരം ഇംപൾസ് കൺട്രോൾ ഡിസോർഡറാണ്(വികാരങ്ങളെയും പെരുമാറ്റത്തെയും നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥ). ഒരു വ്യക്തിക്ക് അയാളുടെ പ്രേരണയെ അല്ലെങ്കിൽ കാണുന്ന വസ്തു മോഷ്ടിക്കണമെന്നുള്ള ത്വരയെ ചെറുക്കാൻ സാധികുന്നില്ലായെങ്കിൽ അത് ആ വ്യക്തിക്കും കൂടെ ഉള്ളവർക്കും ദോഷകരമായിരിക്കും. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ഇത്തരക്കാർക്ക് മോഷ്ടിക്കുന്ന വസ്തുവിന്റെ വിലയോ മൂല്യമോ ഒന്നും തന്നെയല്ല പ്രശ്നം, അത് എങ്ങനെയെങ്കിലും എടുക്കുക എന്നത് മാത്രമാണ്. പെട്ടെന്നുണ്ടാകുന്ന ഒരു പ്രേരണയുടെ പുറത്ത് ചെയ്യുന്നതാണെങ്കിലും അവർക്കു ഉപകരമില്ലാത്ത വസ്തുക്കളുമാകാം ഇതെല്ലാം. ചിലരാകട്ടെ എടുത്ത സാധനങ്ങൾ തിരികെവെയ്ക്കാറുണ്ടെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു.
ക്ലെപ്റ്റോമാനിയ ചികിത്സിച്ച് മാറ്റാൻ കഴിയില്ല എന്നതാണ് സങ്കടകരമായ കാര്യം. എന്നാൽ മരുന്നിലൂടെയും തെറാപ്പികളിലൂടെയും ഈ അവസ്ഥയെ നിയന്ത്രിച്ച് നിർത്താൻ കഴിയും.വളരെ കുറഞ്ഞ ശതമാനം ആളുകളെ മാത്രം ബാധിക്കുന്ന മാനസിക പ്രശ്നമാണിതെന്ന് അമേരിക്കൻെൈ സക്യാട്രിക് അസോസിയേഷൻ സാക്ഷ്യപ്പെടുത്തുന്നു.
ക്ലപ്‌റ്റോമാനിയയുടെ ലക്ഷണങ്ങൾ
നിങ്ങൾക്ക് ആവശ്യമല്ലാത്ത വസ്തുക്കൾ മോഷ്ടിക്കാനുള്ള ത്വര. എന്ത് കണ്ടാലും സ്വന്തമാക്കാനുള്ള മാനസികാവസ്ഥ. കണ്ട്രോൾ ചെയ്യാനാവാത്ത അവസ്ഥ.
മോഷണത്തിലേക്ക് നയിക്കുന്ന വർദ്ധിച്ച പിരിമുറുക്കമോ ഉത്കണ്ഠയോ ഉത്തേജനമോ അനുഭവപ്പെടുന്നു.
മോഷ്ടിക്കുമ്പോൾ സന്തോഷമോ ആശ്വാസമോ സംതൃപ്തിയോ അനുഭവപ്പെടുന്നു.
മോഷണത്തിന് ശേഷം കുറ്റബോധം, പശ്ചാത്താപം, സ്വയം വെറുപ്പ്, ലജ്ജ അല്ലെങ്കിൽ അറസ്റ്റിനെക്കുറിച്ചുള്ള ഭയം എന്നിവ അനുഭവപ്പെടുന്നു.
പല കാരണങ്ങൾ കൊണ്ട് കുട്ടികളിൽ ഇത്തരം വൈകല്യമുണ്ടാകാം.മാതാപിതാക്കളിൽ നിന്ന്് വേണ്ടത്ര സുരക്ഷിതത്വം ലഭിക്കാത്ത കുട്ടികൾ, എല്ലാത്തിനും അകാരണമായ ശിക്ഷകൾ ലഭിച്ചിട്ടുള്ള കുട്ടികൾ, മാതാപിതാക്കളിൽ നിന്ന് സ്‌നേഹവും വാത്സല്യവും ലഭിക്കാത്തവർ, കഠിനമായ ചിട്ടകളിൽ വളർന്ന കുട്ടികൾ എന്നിവരിൽ ഇത് കൂടുതലായി കണ്ടു വരുന്നു. ശ്രദ്ധ പിടിച്ചു പറ്റാനുള്ള മറ്റേതു മാർഗത്തെപ്പോലെയാണ് മോഷണവും കുട്ടികൾ കാണുന്നത്.കുട്ടികളിലെ മോഷണം കണ്ടെത്തിക്കഴിഞ്ഞാൽ അതിന് അവരെ ശകാരിക്കുകയോ ശിക്ഷിക്കുകയോ അല്ല ആദ്യം വേണ്ടത്. ഇതിന് അവരെ പ്രേരിപ്പിക്കുന്ന കാര്യമെന്തെന്ന് കണ്ടത്തണം. കുട്ടിയെ വിളിച്ചിരുത്തി സമാധാനമായി കാര്യങ്ങൾ ചോദിച്ച് മനസിലാക്കാം.പോക്കറ്റ് മണി കൊടുത്ത് പണം മോഷ്ടിക്കാനുള്ള ത്വരം അവസാനിപ്പിക്കുന്നതും ശരിയല്ല.
സൈക്കോ തെറാപ്പി :- കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി പ്രധാനമായും സൈക്കോ തെറാപ്പി ചികിത്സയിൽ ഉപയോഗിക്കുന്നത്. അനാരോഗ്യകരവും നിഷേധാത്മകമായ വിശ്വാസങ്ങളും പെരുമാറ്റങ്ങളും തിരിച്ചറിയാനും അത് മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നു. ക്ലെപ്‌റ്റോമാനിയ ഉള്ള ആളുകളിൽ ഭൂരിപക്ഷവും ചികിത്സ തേടാൻ ആഗ്രഹിക്കാത്തവരാണ്. ഇത് പുറത്തറിഞ്ഞാൽ താൻ ഒരു മോഷ്ടാവാണെന്ന് മുദ്രകുത്തപ്പെടുമോ എന്നുള്ള ഭയം ഇക്കൂട്ടരെ അതിൽ നിന്നും പിൻവലിപ്പിക്കുന്നു. ക്ലെപ്‌റ്റോമാനിയ കൗമാര പ്രായത്തിലോ, പ്രായപൂർത്തി ആയതിനു ശേഷമോ ഉണ്ടാവാം.
Discussion about this post