കൊല്ലം: ചവറയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ 16 കാരന്റെ കുടുംബം നൽകിയ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തത്.
വള്ളിക്കുന്നം പോലീസിന്റേതാണ് നടപടി. ഈ മാസം ഒന്നിന് യുവതി വീട്ടിൽ നിന്നും 16 കാരനെ വിളിച്ചിറക്കി കൊണ്ട് പോകുകയായിരുന്നു. തുടർന്ന് വിവിധയിടങ്ങളിൽ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചു. ഇതോടെ കുട്ടിയുടെ അമ്മ പോലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post