ന്യൂഡൽഹി: പ്രധാനമന്ത്രി-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പിഎം-എബിഎച്ച്ഐഎം) പദ്ധതി നടപ്പാക്കുന്നതിന് സ്വമേധയാ നടപടി സ്വീകരിച്ച ഡൽഹി ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് ബിജെപി എംപി ബൻസുരി സ്വരാജ്. കൂടാതെ അരവിന്ദ് കെജ്രിവാളെതിരെ രൂക്ഷ വിമർശനവും അവർ നടത്തി. രാഷ്ട്രീയ പകപോക്കലിൻ്റെ പേരിൽ അരവിന്ദ് കെജ്‌രിവാൾ സംസ്ഥാനത്തെ ജനങ്ങളെ പദ്ധതിയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നു.
ദേശീയ തലസ്ഥാനത്ത് പ്രധാനമന്ത്രി-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പിഎം-എബിഎച്ച്ഐഎം) നടപ്പാക്കുന്നതിനായി 2025 ജനുവരി 5 നകം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാൻ ഡൽഹി സർക്കാരിനോട് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച നിർദേശിച്ചിരിന്നു.
ജനുവരി 5-നകം കേന്ദ്രവുമായി ‘പിഎം-ആബിം’ പദ്ധതി ധാരണാപത്രം എഎപി ഒപ്പിടണമെന്ന് ഉത്തരവിട്ടതിന് ഞാൻ നന്ദി പറയുന്നു, മോദി സർക്കാർ ഡൽഹിയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിന് 2,406.77 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ കെജ്‌രിവാൾ ഡൽഹിയിലെ ജനങ്ങൾക്ക് ‘PM-ABHIM’ പദ്ധതി തടസ്സപ്പെടുത്തുകയായിരിന്നു. ഇതിലൂടെ വികസന വിരുദ്ധനാണ് താൻ എന്ന് തെളിയിച്ചിരിക്കുകയാണ് കെജ്രിവാൾ. ബാംസുരി പറഞ്ഞു. വയോജനങ്ങൾക്കായുള്ള ആയുഷ്മാൻ ഭാരത് നടപ്പിലാക്കാത്തതിനാൽ ഡൽഹി ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
Discussion about this post