തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തികഞ്ഞ ജാതിവാദിയായിരുന്നുവെന്ന് ജെഎസ്എസ് നേതാവും ആദ്യ ഇഎംഎസ് മന്ത്രിസഭയില്‍ അംഗവുമായിരുന്ന കെ.ആര്. ഗൗരിയമ്മ.
ആദ്യ മുഖ്യമന്ത്രിയാക്കാനിരുന്നത് ഇഎംഎസിനെ അല്ല, ടി.വി. തോമസിനെ ആയിരുന്നുവെന്നും ഗൗരിയമ്മ ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ടി.വി. തോമസിന്റെ ചില വൈകല്യങ്ങളാണ് മുഖ്യമന്ത്രിയാകാന്‍ ഇഎംഎസിന് തുണയായതെന്ന് അവര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതിലും ഇഎംഎസിന് പങ്കുണ്ടെന്ന് ഗൗരിയമ്മ ആരോപിച്ചു. പിന്നാക്കക്കാരും മറ്റുള്ളവരും ഉയരുന്നതില്‍ ഇഎംഎസിന് താല്പര്യം ഉണ്ടായിരുന്നില്ല. തനിക്ക് ലഭിക്കേണ്ടിയിരുന്ന മുഖ്യമന്ത്രിപദം ഇഎംഎസ് രണ്ടുതവണ തട്ടിത്തെറിപ്പിച്ചുവെന്നും അവര്‍ ആരോപിച്ചു.
യുഡിഎഫ് വിട്ടശേഷം ഇടതുപക്ഷവുമായി ജെഎസ്എസ് അടുത്തുവരവെയാണ് വിവാദ പരാമര്‍ശങ്ങളുമായി ഗൗരിയമ്മ രംഗത്തെത്തിയിരിക്കുന്നത്. ആദ്യ മന്ത്രിസഭയിലെ അംഗങ്ങളില്‍ ജീവിച്ചിരിപ്പുള്ള ഏകനേതാവ് കൂടിയാണ് ഗൗരിയമ്മ.
Discussion about this post