ബംഗളൂരു: ഭക്ഷണപ്രിയരെ കൊണ്ട് നിറഞ്ഞ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ലഭിക്കുന്ന ശമ്പളമെല്ലാം ഇങ്ങനെ ‘തിന്ന് തീർക്കുന്നവർ’ ധാരാളമാണ്. പുതിയ രുചികൾക്കായി എവിടേയ്ക്ക് വേണമെങ്കിലും പോകാനും എത്ര കാശുവരെ ചിലവിടാനും നമുക്ക് ഇന്ന് ഒരു മടിയും ഇല്ല. ഇത്തരത്തിൽ ഭക്ഷണത്തിന് വേണ്ടി മാത്രം ലക്ഷക്കണക്കിന് പൈസ ചിലവാക്കുന്നവർ നമുക്കിടയിൽ ഉണ്ട്. ഇത്തരത്തിൽ ഭക്ഷണം കഴിക്കാൻ ഒരു വർഷം കൊണ്ട് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച ഭക്ഷണപ്രേമിയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബംഗളൂരു സ്വദേശി 2024 ൽ ഭക്ഷണം കഴിക്കാൻ അഞ്ച് ലക്ഷത്തിലധികം പണമാണ് ചിലവാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വർഷം ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ പേരും വരുമാനം സംബന്ധിച്ച കണക്കുകളും സൊമാറ്റോ പുറത്തുവിട്ടിരുന്നു. ഇതിനിടെയാണ് ബംഗളൂരു സ്വദേശിയായ ഫുഡിയുടെ വിവരവും സൊമാറ്റോ പങ്കുവെച്ചത്.
ഇയാൾ പ്രദേശത്ത് ഒരു റെസ്റ്റോറന്റിൽ നിന്ന് മാത്രം അഞ്ച് ലക്ഷം രൂപയുടെ ഭക്ഷണമാണ് ഓർഡർ ചെയ്തത് എന്നാണ് സൊമാറ്റോ വ്യക്തമാക്കുന്നത്. കൃത്യമായി പറഞ്ഞാൽ 5,13,733 രൂപ. ഇതിന് പുറമേ മറ്റ് റെസ്റ്റോറന്റുകളിൽ നിന്നും ഇയാൾ ഭക്ഷണം വാങ്ങിയിട്ടുണ്ട്. ഇതിനായി ചിലവഴിച്ച പണം കണക്കാക്കിയാൽ ഈ തുക പിന്നെയും വർദ്ധിക്കും. അതേസമയം ഈ വാർത്ത ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.
ജനുവരി 1 മുതൽ ഡിസംബർ 6 വരെയുള്ള ഓർഡറിന്റെ കണക്കുകൾ ആണ് സൊമാറ്റോ പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണിയാണ്.
Discussion about this post