ന്യൂഡൽഹി : മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി ദേശീയ നേതാക്കളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ നേതാക്കൾക്ക് ക്ഷണക്കത്ത് കൈമാറി. ഡൽഹിയിലെത്തിയാണ് നേതാക്കൾക്ക് ക്ഷണക്കത്ത് കൈമാറിയത്.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയ നേതാക്കളുമായാണ് യോഗി കൂടിക്കാഴ്ച നടത്തിയത്. കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങളെ കുറിച്ച് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മിസോറാം ഗവർണർ വി കെ സിംഗ് എന്നിവരെയും യോഗി ആദിത്യനാഥ് സന്ദർശിച്ച് ക്ഷണക്കത്ത് കൈമാറി.
ജനുവരി 13 നാണ് കുംഭമേള ആരംഭിക്കുന്നത്. ഫെബ്രുവരി 26 ന് അവസാനിക്കും. പ്രയാഗ്രാജിൽ എത്തുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും വേണ്ടി എല്ലാവിധ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രയാഗ് രാജിൽ സന്ദർശനം നടത്തി ഒരുക്കങ്ങൾ എത്രത്തോളമായെന്ന് വിലയിരിത്തിയിരുന്നു.
Discussion about this post