ഇടുങ്ങിയ മുറികളെക്കുറിച്ചും ലിഫ്റ്റുകളെക്കുറിച്ചുമൊക്കെ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. എന്നാല്‍ ഇത്തരമൊരു കാഴ്ച്ച ഇതാദ്യമായിരിക്കും. ഈ വീഡിയോയില്‍ കാണുന്നത് ഒരു ലിഫ്റ്റാണ്. വെറും ലിഫ്റ്റല്ല. ഒരാള്‍ക്ക് കഷ്ടിച്ച് നില്‍ക്കാനാവുന്ന, ഒരു കുഞ്ഞന്‍ ലിഫ്റ്റ്. പക്ഷേ ഒരാള്‍ക്ക് നില്‍ക്കാമെങ്കിലും അത് അയാളുടെ ശരീരപ്രകൃതിയെ ആശ്രയിച്ചിരിക്കും.
ഈ വീഡിയോ കാണുന്നവര്‍ തീര്‍ച്ചയായും അന്തംവിട്ടുപോകും. മാത്രമല്ല, ആരാണ് ഇത്തരത്തിലൊരു ലിഫ്റ്റ് പണിതിരിക്കുന്നത് എന്നും സംശയിച്ച് പോകും. ഈ ലിഫ്റ്റിന്റെ വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിരിക്കുന്നത് @MarioNawfal എന്ന യൂസറാണ്. വീഡിയോയുടെ കാപ്ഷനില്‍ ഇയാള്‍ ചോദിച്ചിരിക്കുന്നത് ‘ഇത് എലവേറ്ററാണോ അതോ ശവപ്പെട്ടിയാണോ’ എന്നാണ്.
എന്തായാലും, വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ‘നമ്മുടെ പഴയ ചരിത്ര കെട്ടിടങ്ങളുടെ ഡിസൈനുകള്‍ കാരണം ഫ്രാന്‍സില്‍ ഇത് സാധാരണമാണ്’ എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാള്‍ കമന്റ് നല്‍കിയത്, ‘ അതിനകത്ത് നിന്നും ജീവനോടെ പുറത്തിറങ്ങുമോ എന്ന സംശയമാണ് കൂടുതല്‍ പേരും ഉന്നയിച്ചിരിക്കുന്നത്.
എന്തായാലും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ കുഞ്ഞന്‍ ലിഫ്റ്റ്. നിരവധി പേരാണ് ഇതിന്റെ വീഡിയോ പങ്കുവെക്കുന്നത്.
Is this an elevator or a coffin?pic.twitter.com/7sQHHeWdDm
— Mario Nawfal (@MarioNawfal) December 28, 2024
Discussion about this post