അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ വിജയിയായതും ഇന്ത്യക്കാരന്‍. 60-ാം വയസിലാണ് അബുദാബിയില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന നമ്പള്ളി രാജമല്ലയ്യയെ ഭാഗ്യം തേടിയെത്തിയത്. ഹൈദരാബാദ് സ്വദേശിയാണ് നമ്പള്ളി രാജമല്ലയ്യയെ. രണ്ട് കോടിയിലേറെ രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.
അബുദാബിയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യ നാട്ടിലാണ്. കഴിഞ്ഞ 30 വര്‍ഷത്തോളമായി രാജമല്ലയ്യ ഒരു കെട്ടിടത്തിന്‍റെ വാച്ച്മാനായി ജോലി ചെയ്യുകയാണ്. ഇദ്ദേഹത്തിന്‍റെ മക്കളും യുഎഇയിലുണ്ട്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കള്‍ പറഞ്ഞാണ് ഇദ്ദേഹം ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. അന്ന് മുതല്‍ ഇടക്ക് തന്‍റെ ശമ്പളത്തില്‍ നിന്ന് നീക്കിവെക്കാന്‍ പണം കിട്ടുന്ന അവസരങ്ങളില്‍ ടിക്കറ്റ് എടുക്കാറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയിരുന്നത്.
ഇത്തവണ 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇത്രയും വലിയ ഭാഗ്യം തേടി എത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല എന്ന് രാജമല്ലയ്യ പറയുന്നു.
സമ്മാന വിവരം അറിയിച്ച് കോള്‍ ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. എനിക്കുണ്ടായ സന്തോഷം വാക്കുകളില്‍ വിവരിക്കാനാകില്ല. ഇതിന് മുമ്പ് ഇങ്ങനെയൊരു സന്തോഷം അനുഭവിച്ചിട്ടില്ല, ഇതെന്‍റെ ആദ്യ വിജയമാണ് – രാജമല്ലയ്യ പറഞ്ഞു.
ഈ പണം സുഹൃത്തുക്കളുമായി പങ്കിടുമെന്നും തനിക്ക് കിട്ടുന്ന സമ്മാനത്തുക കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കാന്‍ വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിഭാഗ്യവാനാണെന്ന് ഈ വിജയത്തിലൂടെ തോന്നുന്നുവെന്നും ഇനിയും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ വിജയം പലര്‍ക്കും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പ്രചോദനമായെന്നും രാജമല്ലയ്യ വ്യക്തമാക്കി.









Discussion about this post