സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള താരമാണ് കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ. ദിയയുടെ പ്രണയ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ് ആയിരുന്നു. വിവാഹത്തിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ് ദിയയും അശ്വിനും.
വിവാഹശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. അടുത്തിടെ ഇരുവരും ചേര്‍ന്ന് ഒരു റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. റീല്‍ എത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയായത് ദിയ ഗര്‍ഭിണിയാണോ എന്ന സംശയമാണ്. നിരവധി കമന്റുകൾ ആണ് ദിയ ഗർഭിണിയാണോ എന്ന് ചോദിച്ച് വന്നിരിക്കുന്നത്.
ദിയ ഗര്‍ഭിണിയാണോ.., മുഖത്ത് നല്ല തിളക്കം ഉണ്ട്, ഉറപ്പായും ദിയ ഗര്‍ഭിണിയാണ്, ആശംസകൾ എന്നിങ്ങനെ ആണ് കമന്റുകള്‍. ചില കമന്റുകള്‍ക്കെല്ലാം ദിയ റിപ്ലൈ നല്‍കുന്നുണ്ടെങ്കിലും ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് താരം മറുപടിയൊന്നും നല്‍കിയിട്ടില്ല.
Discussion about this post