ന്യൂഡൽഹി: അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴ് അനധികൃത കുടിയേറ്റക്കാരെ തെക്കൻ ഡൽഹിയിൽ നിന്ന് പിടികൂടി നാടുകടത്തിയതായി വ്യക്തമാക്കി ഡൽഹി പോലീസ്. ഡൽഹിയിലെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ പോലീസ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞയാഴ്ച അത്തരത്തിലുള്ള 5 കുടിയേറ്റക്കാരെ പിടികൂടിയിട്ടുണ്ടെന്നും ദക്ഷിണ ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് ചൗഹാൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച 5 ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെയും ഇന്ന് 7 പേരെയും ഞങ്ങൾ പിടികൂടി, അതിൽ 5 സ്ത്രീകളും 2 പുരുഷന്മാരും ഉൾപ്പെടുന്നു. അവരിൽ നിന്നും ബംഗ്ലാദേശ് ഐഡികൾ കണ്ടെത്തി. ചിലർ കൺസ്ട്രക്ഷൻ സൈറ്റുകളിലും മറ്റു ചിലർ ബ്യൂട്ടി പാർലറുകളിലും ജോലി ചെയ്യുകയായിരുന്നു. കൂടുതൽ പരിശോധനയ്ക്ക് ശേഷം ഞങ്ങൾ അവരെ നാടുകടത്തി, ”അദ്ദേഹം പറഞ്ഞു.
ഫത്തേപൂർ ബെരി മേഖലയിലെ അർജൻഗഡ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സമയത്ത് ചേരികളിലും ലേബർ ക്യാമ്പുകളിലും അനധികൃത കോളനികളിലും റെയ്ഡ് നടത്തിയതായി ഡിസിപി കൂട്ടിച്ചേർത്തു.
മുഹമ്മദ് ഉമർ ഫാറൂക്ക് (33), റിയാജ് മിയാൻ (20) എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ തങ്ങൾ അനധികൃതമായി അതിർത്തി കടന്നെന്നും ഗുരുഗ്രാമിലെ രാജീവ് നഗറിലാണ് താമസിച്ചിരുന്നതെന്നും മൊഴി നൽകി.









Discussion about this post