മുസാഫര്‍പുര്‍: പരീക്ഷയില്‍ കോപ്പിയടി തടയാന്‍ ഉദ്യോഗാര്‍ത്ഥികളോട് അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷയെഴുതാന്‍ നിര്‍ദേശിച്ച് കരസേന. ബീഹാര്‍ മുസാഫര്‍പുരില്‍ നടന്ന കരസേന ജനറല്‍ ഡ്യൂട്ടി/ക്ലര്‍ക്ക്/ടെക്നിക്കല്‍ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ഥികളോടാണ് കരസേനയുടെ വിചിത്ര നിര്‍ദേശം.
ക്ലാസ് മുറി തിരഞ്ഞെടുക്കാതെ മൈതാനത്ത് വെച്ചാണ് പരീക്ഷ നടത്തിയത്. മൊത്തം 1,100 ഉദ്യോഗാര്‍ഥികളാണ് പരീക്ഷക്കെത്തിയത്. കേന്ദ്രത്തില്‍ എത്തിയതിന് ശേഷം മാത്രമാണ് അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷ എഴുതാനുള്ള നിര്‍ദേശം നല്‍കിയത്.
ഉദ്യോഗാര്‍ഥികള്‍ കോപ്പിയടിക്കുന്നത് തടയാന്‍ വേണ്ടിയാണ് വസ്ത്രം അഴിച്ച് വയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന് കരസേന റിക്രൂട്ട്മെന്റ് വിഭാഗം ഡയറക്ടര്‍ അറിയിച്ചു. നേരത്തെ നടന്ന പരീക്ഷകളില്‍ ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം നടപടികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കര്‍ശനമായി നേരിടുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി.
Discussion about this post