മെൽബൺ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്‌റ്റിലെ അഞ്ചാം ദിനം ആദ്യം തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്‌ട്രേലിയയെ 234 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 340 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയെങ്കിലും തുടക്കത്തിലേ തകരുന്ന കാഴ്‌ചയാണ് കാണുന്നത്. ലഞ്ചിന് തൊട്ടുമുൻപ് കൊഹ്‌ലിയും (5) പുറത്തായതോടെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 33 റൺസ് എന്ന ദയനീയ സ്ഥിതിയിലാണ്.
പതിവ് പോലെ നായകൻ രോഹിത്ത് ശർമ്മ (9), കെ എൽ രാഹുൽ (0) എന്നിവർ എതിരാളികളെ അധികം ബുദ്ധിമുട്ടിക്കാതെ ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്നു. രാഹുലിനെയും രോഹിത്തിനെയും കമ്മിൻസ് പുറത്താക്കിയപ്പോൾ കൊഹ്‌ലിയെ സ്റ്റാർക്ക് ആണ് പുറത്താക്കിയത്. നേരത്തെ ഒൻപത് വിക്കറ്റിന് 228 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ആരംഭിച്ച ഓസ്‌ട്രേലിയയെ ആറ് റൺസ് കൂടിയേ ഇന്ത്യ കൂട്ടിച്ചേർക്കാൻ അനുവദിച്ചുള്ളൂ. ബോളണ്ടിനോടൊപ്പം നിർണ്ണായകമായ കൂട്ടുകെട്ടുണ്ടാക്കിയ നഥാൻ ലിയോണിനെ (41) ബുംറ ബൗൾഡാക്കുകയായിരുന്നു.
ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 35 റൺസ് എടുത്ത യശസ്വി ജൈസ്വാലും 5 റൺസ് എടുത്ത ഋഷബ് പന്തുമാണ് ക്രീസിൽ
Discussion about this post