ചെറുപ്പമാകാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. ഇപ്പോഴിതാ ജീവിതശൈലി പരിശീലനത്തിലൂടെ തന്റെ പ്രായം 20 വയസ്സോളം കുറച്ചുവെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് പ്രമുഖ വെല്‍നെസ് എക്‌സ്‌പേര്‍ട്ടും 78കാരനുമായ ഡോ. മൈക്കിള്‍ റോയ്സണ്‍. പ്രായം കുറയ്ക്കുന്നതിന് താന്‍ പ്രധാനമായും ആറ് കാര്യങ്ങളാണ് ചെയ്യുന്നതെന്നും് അദ്ദേഹം വെളിപ്പെടുത്തി.
ഒരു ദിവസം 10,000 ചുവട് നടക്കാനാണ് താനാദ്യം ശ്രദ്ധിച്ചതെന്ന് അദ്ദേഹം പറയുന്നു. ജോലി സ്ഥലത്തുനിന്ന് വളരെ അകലെയായി വണ്ടി നിര്‍ത്തിയിട്ടശേഷം നടന്നു പോകുന്നത് ശീലിച്ചു. ഇത് തന്റെ ലക്ഷ്യം ഭാഗികമായി നേടുന്നതിന് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അവക്കാഡോ, സാല്‍മണ്‍ മത്സ്യം, ഒലിവ് ഓയില്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ റോയ്സണ്‍ ശുപാര്‍ശ ചെയ്യുന്നു. ഈ മൂന്ന് ഭക്ഷണങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.
ആരോഗ്യവും ദീര്‍ഘായുസ്സും വര്‍ധിപ്പിക്കുന്നതിന് സൗഹൃദങ്ങള്‍ പരിപോഷിപ്പിക്കാനാണ് അദ്ദേഹം നല്‍കുന്ന മറ്റൊരു കുറുക്കുവഴി. ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള രസകരമായ മാര്‍ഗമായി അദ്ദേഹം സാമൂഹികബന്ധങ്ങളെ ചൂണ്ടിക്കാട്ടുന്നു.
ചിന്താശേഷിയും ഓര്‍മശക്തിയുമെല്ലാം മെച്ചപ്പെടുത്തുന്നതിന് വേഗത്തിലുള്ള ബ്രെയിന്‍ ട്രെയ്നിംഗ് ഗെയിമുകള്‍ പരിശിലീച്ചുവെന്നും റോയ്‌സണ്‍ വ്യക്തമാക്കി.. ഡബിള്‍ ഡിസിഷന്‍, ഫ്രീസ് ഫ്രെയിം എന്നിവയാണ് അദ്ദേഹം നിര്‍ദേശിക്കുന്ന ഗെയിമുകള്‍. ഇത് തലച്ചോറിന്റെ വേഗത മെച്ചപ്പെടുത്തുമെന്നും ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
മള്‍ട്ടിവിറ്റാമിനുകളും ദീര്‍ഘായുസ്സും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇവ ദീര്‍ഘകാലം ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഡിമെന്‍ഷ്യ എന്ന പിടികൂടാനുള്ള സാധ്യത കുറവാമെന്ന് റോയ്സണ്‍ പറഞ്ഞു. അതിനാല്‍ ആ ശീലവും തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഫ്ളൂവിനെതിരേ പ്രവര്‍ത്തിക്കുന്ന വാക്സിന്‍ പ്രായം കുറയ്ക്കാന്‍ തന്നെ തുണച്ചതായി റോയ്സണ്‍ അവകാശപ്പെട്ടു. ഫ്ളൂ വാക്സിനേഷന്‍ എടുക്കുന്നത് മസ്തിഷ്‌ക വീക്കം കുറയ്ക്കുമെന്നും അതിലൂടെ ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യത കുറയുമെന്നും അവകാശപ്പെടുന്ന 2022ല്‍ പുറത്തുവന്ന ഒരു അവലോകനവും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post