ഫത്തേപ്പൂർ: 2024 ഒരല്പം വെറൈറ്റി ആയി അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഷെയ്ഖ് ബിലാൽ. ഇതുമായി ബന്ധപ്പെട്ടാണ് നാഷണൽ ഹൈവേയിൽ തീയിട്ടേക്കാം എന്ന് ഇയാൾ കരുതുന്നത്. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ദേശീയ പാത 2 ആണ് കണ്ടെന്റ് ക്രിയേറ്റർ ആയ ഷെയ്ഖ് ബിലാൽ കത്തിച്ചത് . വീഡിയോയിൽ ബിലാൽ അസ്ഫാൽറ്റിൽ പെട്രോൾ ഒഴിച്ച് തീയണയ്ക്കുന്നതിന് മുമ്പ് “2024” എന്ന് എഴുതുകയും തീ ആളിപ്പടരുമ്പോൾ തൻ്റെ കാറിന് മുന്നിൽ പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്. നിമിഷങ്ങൾക്കകം ഇയാളുടെ വീഡിയോ വയറലാവുകയായിരിന്നു.
“ദയവായി ജാഗ്രത പുലർത്തൂ” എന്ന് പറഞ്ഞ് പോലീസിനെ ടാഗ് ചെയ്ത ഒരു X ഉപയോക്താവാണ് വീഡിയോ പങ്കിട്ടത്.
“ശൈഖ് ബിലാൽ എന്ന് പേരുള്ള ഈ മനുഷ്യൻ നാഷണൽ ഹൈവേ-2 ൽ ഒരു ഥാർ വാഹനത്തിന് മുന്നിൽ നിൽക്കുകയും യുപിയിലെ ഫത്തേപൂരിലെ ഹൈവേയിൽ പെട്രോൾ ഒഴിച്ച് റോഡിന് തീയിടുകയും ചെയ്തു” എന്നായിരുന്നു അടിക്കുറിപ്പ്.
എന്നാൽ ഫത്തേപൂർ പോലീസ് ഉടനടി പ്രതികരിക്കുകയും ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാവിനെതിരെ ഉടൻ തന്നെ നടപടി സ്വീകരിക്കുകയും ചെയ്തു. റോഡ് സുരക്ഷാ നിയമം ലംഘിച്ചതിനാണ് ബിലാലിനെ കസ്റ്റഡിയിലെടുത്തത്.
ജീവിതം അല്പം കളർ ആക്കാൻ ശ്രമിക്കുന്നത് നാട്ടുകാർക്കും പോലീസുകാർക്കും എന്താണ് പ്രശ്നം എന്നായിരിക്കും ഒരുപക്ഷെ പാവം ബിലാൽ ചിന്തിക്കുന്നത്.
Discussion about this post