പാലക്കാട്: വല്ലപ്പുഴയിൽ 15 കാരിയെ കാണാതെ ആയി. ചൂരക്കോട് സ്വദേശി കരീമിന്റെ മകൾ ഷഹാന ഷെറീനെ ആണ് കാണാതെ ആയത്. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു. കൊടുമുണ്ടയിലെ ബന്ധുവീട്ടിൽ ആണ് പുസ്തകങ്ങൾ എന്നും, ഇത് എടുത്തിട്ട് വരാമെന്നും കുട്ടി പറഞ്ഞതായി സുഹൃത്ത് വീട്ടുകാരോട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുവീട്ടിൽ അന്വേഷിച്ചെങ്കിലും കുട്ടി അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
പോലീസ് നടത്തിയ പരിശോധനയിൽ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം കുട്ടി എത്തിയതായി വ്യക്തമായി. ഇവിടെയുള്ള സിസിടിവികളിൽ കുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പിന്നീട് എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
Discussion about this post