ബിയോണ്ട് ദി ഫെയ്‌റി ടെയിൽസ് എന്ന നയൻതാരയുടെ ഡോക്യൂമെന്ററിയിലെ തുറന്ന് പറച്ചിലുകൾക്ക് ശേഷം, വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്. ഡോക്യൂമെന്ററിയെ സംബന്ധിച്ച് നടൻ ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്‌നങ്ങൾ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. പലരും നയൻതാരയെയും ധനുഷിനെയും പിന്തുണച്ച് മുന്നോട്ട് വന്നിരുന്നു. ഡോക്യൂമെന്ററി ഇറങ്ങി കുറച്ച് നാളുകളായെങ്കിലും ഇപ്പോഴും ഇരുകൂട്ടരെയും വിമർശിച്ചും പിന്തുണച്ചും ആളുകളെത്തുന്നുണ്ട്.
ഇപ്പോഴിതാ നയൻതാരയ്‌ക്കെതിരെ ധനുഷ് ഫാൻസും രംഗത്തെത്തിയിരിക്കുകയാണ്. നയൻതാരയും പ്രഭുദേവയും തമ്മിലുള്ള പ്രണയം അന്നത്തെ ചൂടേറിയ ചർച്ചകളിലൊന്നായിരുന്നു. വിവാഹിതനായ പ്രഭുദേവയെ പ്രണയിച്ചതിന് നിരവധി വിമർശനങ്ങൾ നയൻതാര നേരിടേണ്ടി വന്നിട്ടുണ്ട്. നടിക്കെതിരെ പ്രഭുദേവയുടെ ഭാര്യയായിരുന്ന റംലത്തും വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ റംലത്ത് ഒരിക്കൽ നടത്തയ ചില തുറന്നുപറച്ചിലുകളുടെ വീഡിയോ ആണ് വീണ്ടും ട്വിറ്ററിൽ ട്രെന്റിംഗ് ആയി ഓടിക്കൊണ്ടിരിക്കുന്നത്.
നയൻതാരയെ എവിടെ കണ്ടാലും തല്ലും എന്ന് റംലത്ത് അന്ന് പരസ്യമായി പറഞ്ഞിരുന്നു. റംലത്തിന്റെ അന്നത്തെ തുറന്ന്പറച്ചിൽ വൈറലായി മാറിയിരുന്നു. ഡാൻസർ ആയിരുന്ന താനുമായുള്ള പ്രണയവിവാഹം 1995ലായിരുന്നു. അദ്ദേഹവുമായുള്ള വിവാഹത്തിന് മുമ്പ് മുസ്ലീം ആയിരുന്ന താൻ മതം മാറുകയും ലത എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പതിമൂന്നാം വയസിലാണ് മൂത്ത മകൻ ക്യാൻസർ വന്ന് മരിക്കുന്നത്. അത് പ്രഭുദേവയെ വളരെയധികം മാനസികമായി തളർത്തിയിരുന്നു. എങ്കിലും 15 വർഷത്തെ തങ്ങളുടെ ദാമ്പത്യ ജീവിതം വളരെ മനോഹരമായാണ് പോയിരുന്നതെന്ന് റംലത്ത് പറയുന്നു.
നയൻതാര ജീവതത്തിലേക്ക് വരുന്നത് വരെ തന്നെയും മക്കളെയും പ്രഭുദേവ വളരെ നന്നായി നോക്കിയിരുന്നുവെന്ന് റംലത്ത് വ്യക്തമാക്കി. തങ്ങൾക്കായി വീടൊക്കെ വച്ചു തന്നിരുന്നു. എന്നാൽ, മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കുന്ന ആ സ്ത്രീ വന്നതോടെ, എല്ലാം മാറിമറിഞ്ഞു. ഒരു സ്ത്രീ എങ്ങനെയാവരുത് എന്നതിന് തെളിവാണ് നയൻതാര. അവരെ എവിടെ കണ്ടാലും താൻ തല്ലുമെന്നും റംലത്ത് തുറന്നടിച്ചു.
നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് റംലത്തിൽ നിന്നും പ്രഭുദേവ വിവാഹം േമാചനം നേടിയെടുത്തത്. ഇതിന് പിന്നാലെ, പ്രഭുദേവയെ വിവാഹം ചെയ്യാൻ പോവുന്നുവെന്നും സിനിമ ഉപേക്ഷിക്കുകയാണെന്നും നയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് സിനിമയിലേക്കുള്ള നയൻതാരയുടെ തിരിച്ചു വരവ്. കുറച്ച് നാൾക്കകം തന്നെ പ്രഭുദേവയും നയൻതാരയും വേർപിരിഞ്ഞുവെന്ന വാർത്തയും പുറത്തുവന്നു.
Discussion about this post