ദില്ലി: ആപ്പിളിന്റെ മാക്ബുക്ക് എയര്‍ ലാപ്ടോപ്പ് വാങ്ങാന്‍ പ്ലാനുണ്ടോ, ഉണ്ടെങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. മാക്ബുക് എയറിന്റെ വിലയില്‍ വന്‍ കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ന്യൂഇയര്‍ ഓഫര്‍ പ്രമാണിച്ച് വിജയ് സെയില്‍സിലാണ് ഡിസ്‌ക്കൗണ്ട് ലഭ്യമാകുന്നത്. ഐഫോണ്‍ 16 സിരീസും ഡിസ്‌കൗണ്ട് വിലയില്‍ ലഭ്യമാണ്. മാക്ബുക്ക് പ്രോ ലാപ്ടോപ്പ് നോക്കുന്നവര്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭിക്കും.
ഏറ്റവും പുതിയ മാക്ബുക്ക് എയര്‍ എം3 മോഡല്‍ ഇപ്പോള്‍ 1,03,390 രൂപയ്ക്ക് ലഭ്യമാണ്. 13.6 ഇഞ്ച് ഡിസ്പ്ലേ ഫീച്ചര്‍ ചെയ്യുന്ന 16 ജിബി റാം + 256 ജിബി എസ്എസ്ഡി വേരിയന്റിനാണ് ഈ വില. ഈ മോഡല്‍ 1,14,900 രൂപയ്ക്കാണ് ആപ്പിള്‍ മുമ്പ് അവതരിപ്പിച്ചത്. കൂടാതെ, എസ്ബിഐ, ഐസിഐസിഐ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് 10,000 രൂപ അധിക കിഴിവും ലഭിക്കും.
13.6 ഇഞ്ച് ഡിസ്പ്ലേയുള്ള മാക്ബുക്ക് എയര്‍ എം2 മോഡല്‍ നോക്കുന്നവര്‍ക്ക്, 8 ജിബി റാം + 512 ജിബി എസ്എസ്ഡി പതിപ്പിന് 95,500 രൂപയും 16 ജിബി റാം + 256 ജിബി എസ്എസ്ഡി വേരിയന്റിന് 89,890 രൂപയുമാണ് വില. ന്യൂഇയര്‍ ഓഫറനുസരിച്ച് ഈ മോഡലുകള്‍ക്ക് 10,000 രൂപ അധിക കിഴിവ് ലഭിക്കും. ചെറിയ ബജറ്റില്‍ വാങ്ങാനാഗ്രഹമുള്ളവര്‍ക്ക് പഴയ എം1 മോഡലും കുറഞ്ഞ വിലയില്‍ ലഭ്യമാണ്.
ഇവയ്ക്ക് പുറമെ എം4 പ്രോ ചിപ്പ്, 24 ജിബി റാം, 512 ജിബി എസ്എസ്ഡി എന്നിവയുള്ള മാക്ബുക്ക് പ്രോ 1,79,900 രൂപയ്ക്ക് ലഭ്യമാണ്. ഈ മോഡല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് 1,99,900 രൂപയ്ക്കായിരുന്നു. 16 ജിബി റാമും 512 ജിബി എസ്എസ്ഡിയുമുള്ള 14 ഇഞ്ച് മാക്ബുക്ക് പ്രോയുടെ വില 1,69,900 രൂപയില്‍ നിന്ന് 1,52,900 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.
Discussion about this post