ന്യൂയോർക്ക്: 2025 ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പുതിയ വർഷത്തെ വളരെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. 2024 ൽ ഉണ്ടായ ബുദ്ധിമുട്ടുകൾ എല്ലാം മാറി ഈ വർഷം സന്തോഷ പൂർണം ആകുമെന്നാണ് എല്ലാവരും കരുതുന്നത്. ഇതിനോടകം തന്നെ നിരവധി പേർ നാൾ ഫലങ്ങളിലൂടെയും കണ്ണോടിച്ചിരിക്കാം. ഭാവി മുൻകൂട്ടി അറിയുന്നിതിനുള്ള താത്പര്യം കൊണ്ടാണ് ഇത്.
മനുഷ്യർക്ക് മാത്രമല്ല, നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിനും ഭാവിയുണ്ട്. ഈ ഭാവിയെക്കുറിച്ച് പ്രവചിക്കുന്ന രണ്ട് പേരാണ് ബാബ വാെഗയും നോസ്ട്രാഡാമസും. പ്രവചനങ്ങൾ ലോകത്തെ ഞെട്ടിച്ചവരാണ് ഇരുവരും. കാരണം ഇവരുടെ പ്രവചനങ്ങൾ ഫലിച്ചിട്ടുണ്ട് എന്നതുകൊണ്ടാണ്. 2025 പിറക്കാനിരിക്കുമ്പോൾ എന്തെല്ലാമാണ് സംഭവിക്കാനിരിക്കുന്നത്?.
ബാബാ വാംഗയുടെ പ്രവചനം
അടുത്ത വർഷം യൂറോപ്പിനെ വലിയൊരു യുദ്ധം കാത്തിരിക്കുന്നുണ്ട് എന്നാണ് ബാബാ വാംഗ പ്രവചിക്കുന്നത്. ഇത് നല്ലൊരു വിഭാഗം ജനസംഖ്യയെ ഇല്ലാതെ ആക്കും. ഈ വർഷം റഷ്യയ്ക്ക് നേട്ടമാണ്. റഷ്യ സ്വയം വലിയ ശക്തിയാകുമെന്ന് മാത്രമല്ല ലോകത്തെ അടക്കി ഭരിക്കുന്ന നിലയിലേക്ക് എത്തും. പ്രകൃതി ദുരന്തങ്ങൾ ലോകത്തെ കാത്ത് ഇരിക്കുന്നുവെന്നും വാംഗെ പ്രവചിക്കുന്നു. അമേരിക്കയുടെ പടിഞ്ഞാറൻ തീര മേഖലയിൽ വലിയ ഭൂചലനം ഉണ്ടാകും. അഗ്നിപർവ്വത സ്‌ഫോടനം ഉണ്ടാകുമെന്നും പ്രവചിക്കുന്നുണ്ട്.
നോസ്ട്രഡാമസിന്റെ പ്രവചനം
വലിയൊരു യുദ്ധം യൂറോപ്പിനെ കാത്തിരിക്കുന്നുവെന്ന് നോസ്ട്രഡാമസും പ്രവചിക്കുന്നു. യുദ്ധവും പ്ലേഗും ബ്രിട്ടനെ നശിപ്പിക്കും. കൊറോണയ്ക്ക് സമാനമായ മഹാമാരികൾ ഉണ്ടാകും. പാശ്ചാത്യശക്തികൾക്ക് ഒട്ടും അനുകൂലമല്ല 2025. ഇവരുടെ ശക്തി ക്ഷയിക്കുമെന്നും നോസ്ട്രഡാമസ് പറയുന്നു.
Discussion about this post