ഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കെതിരെ ജെഡിയു കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നാളെ നടക്കും. മാഞ്ചിക്ക് ജെഡിയുവിനുള്ളില്‍ നിന്നും കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണ നല്കാന് തയ്യാറെടുക്കുന്നത് മുന്‍മുഖ്യമന്ത്രി നിതീഷ്കുമാറിനും കൂട്ടര്‍ക്കും തിരിച്ചടിയായിട്ടുണ്ട്. മാഞ്ചിയെ പിന്തുണയ്ക്കുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.
ബിഹാര്‍ മന്ത്രിസഭയിലെ ഏഴു പേരെ ജെഡിയുവില്‍ നിന്ന് പുറത്താക്കിയിരുന്നു. ജിതിന് റാം മാഞ്ചി അനുകൂലികളായ മന്ത്രിമാരെയാണ് പുറത്താക്കിയത്. ജിതിന് റാം മാഞ്ചിയെ ജനതാദള്‍ യുണൈറ്റില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. മാഞ്ചിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും പ്രാഥമിക അംഗത്വം റദ്ദാക്കിയതായും വക്താവ് കെ.സി ത്യാഗി അറിയിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ്കുമാര്‍ തന്റെ വിശ്വസ്തനായ മാഞ്ചിയെ മുഖ്യമന്ത്രിയാക്കുകായിരുന്നു. എന്നാല്‍ ബിജെപി നേതൃത്വത്തോട് മാഞ്ചി സ്വീകരിച്ച മൃദുസമീപനം ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകളുണ്ടാക്കുകയായിരുന്നു.ആകെ 243 അംഗങ്ങളുള്ള നിയമസഭയില്‍ ജെഡിയുവിനു 111 എംഎല്‍എമാരാണുള്ളത്. മുഖ്യമന്ത്രി ജിതിന് റാം മഞ്ചിയെ അനുകൂലിക്കുന്ന ജെഡിയു എംഎല്‍എമാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് നിതീഷ്കുമാറിനെയും കൂട്ടരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Discussion about this post