ബറേലി: ഉത്തർപ്രദേശിലെ ബറേലിയിലെ അധികാരികൾ ഇടപെട്ട് പള്ളിയുടെ അനധികൃത നിർമ്മാണം തടഞ്ഞു. ബറേലിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള, മത്സ്യകൃഷിക്ക് പാട്ടത്തിന് കൊടുത്ത കുളത്തിൻ്റെ ഒരു ഭാഗം പള്ളി വികസിപ്പിക്കുന്നതിനായി നികത്തിയിരിന്നു. ഒരു ഹിന്ദുത്വ സംഘടനയുടെ പരാതിയെ തുടർന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) തൃപ്‌തി ഗുപ്ത പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ഞായറാഴ്ച സ്ഥലം പരിശോധിച്ചു. നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന്, കൈയേറ്റം പൊളിക്കാൻ മസ്ജിദ് മാനേജ്മെൻ്റ് കമ്മിറ്റി സമ്മതിച്ചു.
അനധികൃത കയ്യേറ്റത്തിൻ്റെ ഏതാണ്ട് 60 ശതമാനവും പള്ളി കമ്മിറ്റി നീക്കം ചെയ്തു . ബാക്കി ജോലികൾ ചൊവ്വാഴ്ച ചെയ്തു തീർക്കും എന്നാണ് പറഞ്ഞിരിക്കുന്നത് . ഷെഹ്‌ല ബീഗം എന്ന വ്യക്തിക്ക് പത്ത് വർഷത്തേക്ക് പാട്ടത്തിന് നൽകിയ കുളം പള്ളിയോട് ചേർന്നായിരുന്നു.
പ്രദേശത്തെ ഉദ്യോഗസ്ഥർ നേരത്തെ കൈയേറ്റം ശ്രദ്ധിക്കാതെ പോയിരുന്നു. കുളത്തിൻ്റെ അതിരുകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല എന്നും, കയ്യേറ്റം ബോധപൂർവ്വം ആയിരുന്നില്ല എന്നും മസ്ജിദ് കമ്മിറ്റി അവകാശപ്പെട്ടു.
പരിശോധനയിൽ 12 വീടുകൾ കൂടി കുളത്തിൻ്റെ കരകൾ കൈയേറി നിർമ്മാണ പ്രവർത്തനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട് . ഈ താമസക്കാർക്ക് അവരുടെ അനധികൃത വിപുലീകരണങ്ങൾ നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകി. കൂടാതെ, മസ്ജിദ് തകർക്കൽ സമയത്ത് ക്രമസമാധാന വിഷയങ്ങൾ ഇല്ലാതിരിക്കാൻ , ശക്തമായ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.
Discussion about this post