ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ മികച്ച തൊഴിലവസരങ്ങൾ. ലെവൽ ഒന്ന് ശമ്പള തസ്തികയിലേക്ക് ആണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക.
സങ്കേതിക വിഭാഗത്തിലെ അസിസ്റ്റന്റ് ലെവലും ട്രാക്ക് മെയിന്റൈയിനർ പോലെയുള്ള തസ്തികകളിൽ ഉൾപ്പെടെ 32,000 ഒഴിവുകളാണുള്ളത്. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയവയിൽ അസിസ്റ്റന്റുമാരുടെ ഒഴിവുകളുമുണ്ട്. 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.
അപേക്ഷിക്കാനുള്ള പ്രായപരിധി; 2025 ജൂലൈയിൽ 18നും 36 വയസിനും ഇടയിൽ പ്രായം. കോവിഡിന് ശേഷം ഈ തസ്തികകളിലേക്കുള്ള ആദ്യ വിജ്ഞാപനമാണ് ഇത്. അതിനാൽ തന്നെ, ഈ മൂന്ന് വർഷത്തെ ഇളവ് ചേർത്താണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.
ഒരു വ്യക്തിക്ക് ഒരു അപേക്ഷ മാത്രമേ അയക്കാനാവൂ. വിജ്ഞാപനം 08/2024 എന്ന നമ്പറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ വെബസൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 23 മുതൽ അപേക്ഷ ക്ഷണിച്ചുതുടങ്ങും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22.
Discussion about this post