2025 പിറന്നതോടെ സര്‍ക്കാര്‍ തലത്തിലും നിരവധി മാറ്റങ്ങളാണ് വരുന്നത്. പൊതുജനങ്ങള്‍ ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. ഇത് ഏതൊക്കെയാണെന്ന് നോക്കാം. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍ പൂര്‍ണ്ണമായി ഓണ്‍ലൈന്‍ വഴിയാക്കും. കെ സ്മാര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് നടപ്പിലാക്കുന്നത്. ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കും.
ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മൊബൈല്‍ ആപ്പും പുറത്തിറക്കും.
കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ആര്‍ടി ഓഫീസുകള്‍ ഈ വര്‍ഷം മുതല്‍ സ്മാര്‍ട്ടാകും. പരാതികളും അപേക്ഷകളും ഓണ്‍ലൈനിലൂടെ സ്വീകരിക്കുന്നതിലൂടെ ആര്‍ടി ഓഫിസുകളിലെ ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കും. രാവിലെ 10.15 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ മാത്രമായി ജനങ്ങളുടെ സന്ദര്‍ശന സമയം പരിമിതപ്പെടുത്തും.
ഉച്ചവരെ ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലുമുള്ള തുടര്‍നടപടിയെടുക്കാനാകും ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗിക്കുക. ഇതിലൂടെ പരാതികളിലും അപേക്ഷകളിലും മോട്ടര്‍ വാഹനവകുപ്പിന്റെ നടപടി വേഗത്തിലാക്കുകയാണു ലക്ഷ്യം. 24 മണിക്കൂറും എവിടെ നിന്നും പരാതി നല്‍കാനാകും. അധിക വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പറിലേക്ക് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും.പരാതികളും അപേക്ഷകളും ഇനി മുതല്‍ ഇമെയില്‍ വഴി അയ്ക്കാന്‍ കഴിയും.
Discussion about this post