സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പിറകേ മികച്ച കഥയ്ക്കുളള പുരസ്കാരത്തെ ചൊല്ലി വിവാദം. മികച്ച കഥയ്ക്കുളള പുരസ്കാരം നേടിയ ഹരിക്കുമാറിനെതിരെയാണ് ആരോപണം. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥയ്ക്കാണ് ഹരിക്കുമാര്‍ മികച്ച കഥയ്ക്കുളള അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഈ കഥ തന്റെതാണെന്ന വാദവുമായെത്തിയിരിക്കുകയാണ് നജീം കോയ.
തന്റെ കഥയാണിതെന്നും ഹരിക്കുമാര്‍ തന്റെ കഥ മോഷ്ടിച്ചതാണെന്നുമാണ് കോയയുടെ ആരോപണം. ഇതേക്കുറിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ആ സമയത്ത് കഥ തന്റേതാണെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ ഹരിക്കുമാര്‍ സമ്മതിച്ചിരുന്നു. പിന്നെ, എന്തിനാണ് ഹരിക്കുമാര്‍ ഈ കഥ പുരസ്കാരത്തിന് അയച്ചതെന്നുമാണ് നജീം കോയ ചോദിക്കുന്നത്.
Discussion about this post