നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തൈര്. ഇത് ശരീരത്തിന് വളരെ നല്ലതാണ് . തൈരില്‍ വിറ്റാമിന്‍ ബി 2, വിറ്റാമിന്‍ ബി 12, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വളരെ നല്ലതാണ്. എന്നാല്‍ തൈര് ചീത്തയായാല്‍ പലപ്പോഴും അത് അറിയാന്‍ കഴിയില്ല. ചിലര്‍ ചീത്തയായ തൈര് വീണ്ടും ഉപയോഗിക്കുന്നു. ഇത് ദോഷകരമാണ്. തൈര് ചീത്തയായാല്‍ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.
മുകളില്‍ ധാരാളം വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ തൈര് ചീത്തയായി എന്നാണ് അര്‍ത്ഥം. അവ ഉപയോഗിക്കരുത്.
തൈരിന്റെ മൃദുത്വം മാറി അത് കട്ടിയായി കാണപ്പെട്ടാല്‍ ചീത്തയായി എന്നാണ് അര്‍ത്ഥം.
തൈരില്‍ നിന്ന് ദുര്‍ഗന്ധം വന്നാലും മോശമായി എന്ന് കരുതുക. ് ആരോഗ്യത്തിന് ദോഷമാണ്.
തൈരിന്റെ ഉപരിതലത്തില്‍ പൂപ്പലോ നിറവ്യത്യാസമോ കണ്ടാല്‍ അത് പിന്നെ ഉപയോഗിക്കരുത്.
തൈരിന് രുചി വ്യത്യാസം വന്നാലും ചീത്തയായെന്നാണ് അര്‍ത്ഥം.
തൈര് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. പുറത്ത് വച്ചാല്‍ പെട്ടെന്ന് ചീത്തയാകാം. ഒരാഴ്ചയോളം തുറന്നുവച്ച തൈര് കഴിക്കുന്നത് ഒഴിവാക്കുക.
Discussion about this post