ലോകരാജ്യങ്ങളിൽ ഇന്ത്യക്കാർ ഇല്ലാത്ത രാജ്യങ്ങൾ ഇല്ലെന്ന് തന്നെ പറയാം. രാജ്യത്തെ ജനസംഖ്യയുടെ കണക്ക് പോലെ തന്നെ കുടിയേറ്റത്തിന്റെ കണക്കിലും ഇന്ത്യ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് മുന്നിലാണ്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 മെയ് വരെ, ലോകമെമ്പാടുമുള്ള മൊത്തം വിദേശ ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 35.42 ദശലക്ഷമാണ്. അതിൽ ഏകദേശം 15.85 ദശലക്ഷം പേർ പ്രവാസി ഇന്ത്യക്കാരും (എൻആർഐ) 19.57 ദശലക്ഷം പേർ ഇന്ത്യൻ വംശജരും (PIO) ആണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന 5 വിദേശ രാജ്യങ്ങൾ ഇവയാണ്,
1. യു എസ് എ
ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശ രാജ്യം യു എസ് എ ആണ്. മൊത്തം 5.4 ദശലക്ഷം ആളുകൾ ആണ് യുഎസിൽ ഇന്ത്യക്കാർ ഉള്ളത്. അതായത് യുഎസിന്റെ മൊത്തം ജനസംഖ്യയുടെ ഏകദേശം 1.6% പേരും ഇന്ത്യക്കാരാണ്. രാജ്യത്തിന് മികച്ച സംഭാവന നൽകുന്ന ടെക്നിക്കൽ മേഖലകളിൽ അടക്കം ഉള്ളവർ കൂടിയാണ് ഈ ഇന്ത്യക്കാർ. ഗൂഗിളും മൈക്രോസോഫ്റ്റുമടക്കമുള്ള പല ആഗോള ഭീമന്മാരുടെയും തലപ്പത്തും ഇന്ത്യക്കാരാണ് ഉള്ളത്.
2. യു എ ഇ
യുഎസ് കഴിഞ്ഞാൽ ഏറ്റവും അധികം ഇന്ത്യക്കാർ താമസിക്കുന്നത് ഗൾഫ് രാജ്യമായ യുഎഇയിലാണ്.
35,68,848 ഇന്ത്യക്കാരാണ് നിലവിൽ യുഎഇയിൽ ഉള്ളത്. രാജ്യത്തിന്റെ എല്ലാ തൊഴിൽ മേഖലകളിലും ഇന്ത്യൻ തൊഴിലാളികളെ കാണാൻ കഴിയുന്നതാണ്.
3. മലേഷ്യ
പ്രവാസി ഇന്ത്യക്കാരുടെ എണ്ണത്തിൽ കുറവാണെങ്കിലും ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരുടെ എണ്ണത്തിൽ അമേരിക്ക കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് മലേഷ്യ. വിദേശകാര്യമന്ത്രാലയത്തിന്റെ അനുസരിച്ച് 1,63,000 ത്തോളം പ്രവാസി ഇന്ത്യക്കാർ ആണ് മലേഷ്യയിൽ ഉള്ളത്. എന്നാൽ ഇന്ത്യൻ വംശജരായ 28 ലക്ഷത്തോളം കുടിയേറ്റക്കാർ ഈ രാജ്യത്ത് ഉണ്ട്. ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുമാണ് മലേഷ്യയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റം നടന്നിട്ടുള്ളത്.
4. കാനഡ
ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശരാജ്യങ്ങളിൽ നാലാം സ്ഥാനത്തുള്ളത് കാനഡ ആണ്. 28,75,954 ഇന്ത്യക്കാരാണ് ഈ രാജ്യത്താകെ ഉള്ളത്.
5. സൗദി അറേബ്യ
24,63,509 ഇന്ത്യക്കാരാണ് സൗദി അറേബ്യയിൽ ഉള്ളത്. ഇവരിൽ 24,60,603 പേരും പ്രവാസി തൊഴിലാളികളാണ്.
മ്യാൻമർ, യു കെ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, കുവൈറ്റ് എന്നിവയാണ് ഇന്ത്യൻ ജനസംഖ്യ കൂടുതലുള്ള മറ്റു ചില രാജ്യങ്ങൾ.
Discussion about this post