ന്യൂഡൽഹി: പുതുവർഷത്തിൽ കർഷകർക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. കർഷകർക്ക് അധിക സബ്‌സിഡികൾ നൽകികൊണ്ട് പ്രധാനമന്ത്രി ഫസൽ ബീമാ യോജന വിഹിതം വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്രം . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. പ്രധാനമന്ത്രി ഫസൽ ബീമ വിഹിതം 69,515 കോടി രൂപയായി ഉയർത്തിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കൃഷിയുടെയും കർഷകരുടെയും വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ഒരു പ്രധാന പദ്ധതിയായി ഇൻഷുറൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് നാല് കോടിയോളം കർഷകർക്ക് ഗുണം ചെയ്യും. ചെറുകിട കർഷകർക്കും ഫസൽ ബീമാ യോജനയുടെ പ്രയോജനം ലഭിക്കും
അതുപോലെ ഡിഎപി വളം ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കായി പ്രത്യേക പാക്കേജിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. സബ്‌സിഡിക്ക് പുറമെ കമ്പനികൾക്ക് സർക്കാർ സാമ്പത്തിക സഹായവും നൽകും. ഡിഎപി വളം 1350 രൂപയ്ക്ക് നൽകാനാണ് തീരുമാനം.3000 രൂപയായിരുന്നു വില.ഇതിന് 3850 കോടി രൂപ സബ്‌സിഡി നൽകും. കൂടാതെ, മറ്റെല്ലാ മേഖലകളിലെയും കർഷകർക്ക് അധിക സബ്‌സിഡി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. (DAP, അല്ലെങ്കിൽ Di-അമോണിയം ഫോസ്ഫേറ്റ്, നൈട്രജനും ഫോസ്ഫേറ്റും കൂടുതലുള്ള ഒരു വളമാണ്, ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ട് പോഷകങ്ങൾ ആണിവ )
മൊത്തം ഡിഎപിയുടെ വലിയൊരു ഭാഗം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ചൈന, സൗദി അറേബ്യ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ വില വർധിക്കുന്നതിനാലാണ് ഡിഎപിയുടെ വില വർധിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കർഷകർക്ക് ആശ്വാസമായി സർക്കാർ സബ്‌സിഡി നൽകുന്നത്.
Discussion about this post