മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളത്തെക്കുറിച്ചുള്ള വൈറല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഇദ്ദേഹത്തിന്റെ പ്രതിഫലം മിക്ക മുന്‍നിര കമ്പനികളുടെയും സിഇഒമാരേക്കളും കൂടുതലാണെന്നതാണ് കൗതുകകരം.
2017-ല്‍, അദ്ദേഹത്തിന്റെ ഡ്രൈവര്‍ പ്രതിമാസം നേടിയിരുന്നത് രണ്ടുലക്ഷം രൂപ വീതമാണ്. പ്രതിവര്‍ഷം 24 ലക്ഷത്തിലധികം രൂപയാണ് ശമ്പളമായി മാത്രം കൈപ്പറ്റിയിരുന്നത്. പ്രത്യേക സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയാണ് അംബാനിയുടെ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലെ ഡ്രൈവിംഗിലും ആഡംബര വാഹനങ്ങള്‍ ഓടിക്കുന്നതിലുമൊക്കെ പരിശീലനം നല്‍കിയതിന് ശേഷമാണ് നിയമനം.
സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കിയായിരിക്കണം ഡ്രൈവിംഗ്. വാഹനങ്ങള്‍ നൂതനമായ ബുള്ളറ്റ് പ്രൂഫ് സാങ്കേതികവിദ്യയിലുള്ളതാണ്. ധീരുഭായ് അംബാനി 1966 ല്‍ സ്ഥാപിച്ച ഒരു ടെക്‌സ്‌റ്റൈല്‍ സംരംഭത്തില്‍ നിന്നാണ് ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന വന്‍കിട സ്ഥാപനത്തിന്റെ തുടക്കം.
ഇത് പിന്നീട് വിവിധ മേഖലകളില്‍ സാനിധ്യമുള്ള ഒരു മള്‍ട്ടി-ഇന്‍ഡസ്ട്രീസ് സ്ഥാപനമായി മാറുകയായിരുന്നു. ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. 2024 ജൂലൈയില്‍ 12,200 കോടി ഡോളര്‍ ആസ്തിയോടെ ലോകത്തിലെ 11-ാമത്തെ ധനികനായി തീര്‍ന്നിരുന്നു.
Discussion about this post