തിരുവനന്തപുരം: ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി എംബി രാജേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുസ്ഥലങ്ങളില്‍ ഏതൊരു പാഴ്വസ്തു വലിച്ചെറിഞ്ഞാലും 10000 രൂപ വരെ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പല്‍ – പഞ്ചായത്ത് രാജ് ആക്ടുകള്‍ പ്രകാരം ഒരു ലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മാലിന്യം വലിച്ചെറിയുന്ന നിയമ ലംഘകരെ കണ്ടെത്താന്‍ പൊതുജനങ്ങള്‍ക്കും അവസരം. പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ വീഡിയോ പൊതുജനങ്ങള്‍ക്ക് 9446 700 800 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കാം.
ആളെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലോ വണ്ടി നമ്പര്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്. ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് നടപടിയെടുത്ത ശേഷം കുറ്റക്കാരില്‍ നിന്ന് ് ഈടാക്കുന്ന പിഴയില്‍ നിന്ന് വിവരം കൈമാറിയ ആള്‍ക്ക് നിശ്ചിത ശതമാനം തുക പാരിതോഷികമായി ലഭിക്കും.
Discussion about this post