ഖാലിസ്ഥാനി പിന്തുണ ഇല്ലാതെ ഒരു പഞ്ചാബി കലാകാരനും നിലനില്‍പ്പില്ല എന്ന ചട്ടക്കൂട് ഭേദിച്ച് മുന്നേറുകയാണ് പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജ്. പുതുവര്‍ഷ ദിനത്തില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയും വളരെ ശ്രദ്ധ നേടിയിരുന്നു.
ഹിന്ദുസ്ഥാനിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്നുള്ള ആണ്‍കുട്ടി ആഗോള വേദിയില്‍ തുടരുന്നത് അതിശയകരമാണെന്നാണ് കൂടിക്കാഴ്ച്ചയില്‍ മോദി പറഞ്ഞത്. നിങ്ങളുടെ കുടുംബം നിങ്ങള്‍ക്ക് നല്‍കിയ പേര് പോലെ നിങ്ങള്‍ ആളുകളുടെ ഹൃദയം കീഴടക്കുന്നു. ഇത് നിങ്ങള്‍ തുടരുക. അദ്ദേഹം പറഞ്ഞു.
എന്റെ ഇന്ത്യ മഹത്തായതാണ് എന്ന് ഞങ്ങള്‍ വായിക്കാറുണ്ടായിരുന്നതായും എന്നാല്‍ ഇന്ത്യയിലുടനീളം ഞാന്‍ സഞ്ചരിച്ചപ്പോള്‍ ആളുകള്‍ എന്ത്‌കൊണ്ടാണ് ഇത് പറയുന്നതെന്ന് എനിക്ക് മനസ്സിലായതായും ദില്‍ജിത്ത് മറുപടിയായി പ്രധാനമന്ത്രിയോട് പറയുകയും ചെയ്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി പ്രതിഷേധിക്കുന്ന കര്‍ഷക നേതാക്കള്‍. മുമ്പ് കര്‍ഷക പ്രസ്ഥാനത്തിന് പിന്തുണ നല്‍കിയ ദില്‍ജിത് ദോസഞ്ജിന്റെ മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിരാശ പ്രകടിപ്പിച്ച കര്‍ഷകര്‍, ഗായകന്റെ തങ്ങളോടുള്ള പ്രതിബദ്ധതയെയും ചോദ്യം ചെയ്തു.
‘ദില്‍ജിത്തിന് കര്‍ഷകരോട് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍, ശംഭു അതിര്‍ത്തിയില്‍ ദല്ലേവാള്‍ ജിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം ഞങ്ങളോടൊപ്പം വരികയും അദ്ദേഹത്തിന്റെ മുന്‍കാല പ്രസ്താവനകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമായിരുന്നു. പകരം, പ്രധാനമന്ത്രി മോദിയെ കാണുന്നത് അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ് ”ഒരു കര്‍ഷക നേതാവ് പറഞ്ഞു.
2020-ല്‍, ദില്‍ജിത് ദോസഞ്ച് കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരുന്നു, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Discussion about this post