ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പിണറായി വിജയന്റെ സനാതന ധർമ്മ പരാമർശത്തിലാണ് ഉപരാഷ്ട്രപതി വിമർശനമുന്നയിച്ചത്. അജ്ഞതയ്ക്ക് ഇതിലും അപ്പുറത്ത് എത്താൻ ആകില്ല എന്ന് അദ്ദേഹം മുഖ്യമന്ത്രിയെ കുറിച്ച് പരാമർശിച്ചു.
സമൂഹത്തിന് ഭീഷണിയായ ആളുകൾക്ക് വഴങ്ങിയിരിക്കുകയാണ് പിണറായി വിജയനെ പോലുള്ളവർ. ഇവർ സ്വയം തെറ്റിദ്ധരിക്കപ്പെട്ട് കഴിയുകയാണ്. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർത്ഥം മനസിലാക്കാതെയാണ് ഇവർ ഓരോ പരാമർശങ്ങൾ നടത്തുന്നത് എന്നും ഉപരാഷ്ട്രപതി പ്രതികരിച്ചു. ജെഎൻയു സർവകലാശാലയിൽ നടന്ന 27ാമത് അന്താരാഷ്ട്ര വേദാന്ത കോൺഗ്രസിൽ വെച്ചായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.
രാഷ്ട്രീയ നിരീക്ഷകൻ തെഹ്‌സീൻ പൂനവല്ലയും ഇന്ന് സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു . സനാതൻ ധർമ്മ ഫോബിയ ഇന്ത്യ എന്ന പുതിയ മാനസിക രോഗമാണ് ഇടതുപക്ഷ ചിന്താഗതിയുള്ളവരെ ബാധിക്കുന്നതെന്നാണ് അദ്ദേഹം പരാമർശിച്ചത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, കേരളം തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം നിലകൊള്ളുന്ന ഇടതുപക്ഷം ഇന്ത്യയിൽ അപ്രസക്തമാകുകയാണെന്നും തെഹ്‌സീൻ പൂനവല്ല വ്യക്തമാക്കി.
Discussion about this post