തിരുവനന്തപുരം : ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് അന്താരാഷ്ട സെമിനാറിന് തുടക്കമായി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ആണ് സെമിനാർ നടക്കുന്നത്.
അഖില ഭാരതീയ രാഷ്‌ട്രീയശൈക്ഷിക മഹാസംഘിന്റെ നേതൃത്വത്തിൽ നടക്കുന്ന സെമിനാറിൽ നിരവധി പ്രമുഖ വ്യക്തികളാണ് പങ്കെടുക്കുന്നത്.
സരസ്വതി വന്ദനത്തിനു ശേഷം അതിഥികൾ നിലവിളക്കുകൾ തെളിയിച്ചു കൊണ്ടാണ് സെമിനാറിന് തുടക്കമായത്. 2047ഓടെ ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമായി ഉയർത്താനുള്ള സർക്കാർ ദൃഷ്ടികോണം ഊന്നിപ്പറഞ്ഞുകൊണ്ട് ആർജിസിബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായൺ സ്വാഗത പ്രസംഗം നടത്തി. പ്രൊഫ. റാണി സദാശിവൻ മൂർത്തി നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ ഭാരതീയശാസ്ത്രവും ശാസ്ത്രവുമായുള്ള ബന്ധത്തെക്കുറിച്ചും ഇവ സംയോജിപ്പിച്ച് ഭാവി ദിശയെ കണ്ടെത്താൻ കഴിയുമെന്നും, പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങളെ പരിഹരിക്കാൻ ഇത് സഹായകമായിരിക്കുമെന്നും വിശ്വാസം പ്രകടിപ്പിച്ചു
500 വർഷങ്ങൾക്ക് മുമ്പ് ജിഡിപിയിൽ ലോകത്തെ നയിച്ചിരുന്നത് ഭാരതമാണെന്ന് വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പരാമർശിച്ചു. വ്യാവസായികവും കാർഷികവുമായ ശക്തികേന്ദ്രമായിരുന്നു ഭാരതം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ സാംസ്‌കാരികവും ശാസ്ത്രീയവുമായ അറിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അഖില ഭാരതീയ രാഷ്‌ട്രീയശൈക്ഷിക മഹാസംഘിന്റെ 37 വർഷത്തെ പ്രതിബദ്ധതയെ ന്യൂഡൽഹിയിലെ നോൺ കോളീജിയറ്റ് വിമൻസ് എജ്യുക്കേഷൻ ബോർഡ് ഡയറക്ടർ പ്രൊഫ. ഗീത ഭട്ട് പ്രശംസിച്ചു.
Discussion about this post