മുംബൈ: സ്വന്തം അമ്മയെ കുത്തിക്കൊന്ന് മകൾ. മുംബൈയിലെ കുർളയിലെ ഖുറേഷി നഗർ ഏരിയയിൽ താമസിക്കുന്ന രേഷ്മ മുസാഫർ കാസിയാണ് നാടിനെ ഞെട്ടിച്ച കൊടുംകൃത്യം ചെയ്തത്. 41 കാരിയായ ഇവർ തൻ്റെ മൂത്ത സഹോദരിയെ ‘അമ്മ കൂടുതൽ സ്നേഹിക്കുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്.
കൊലപാതകത്തെ തുടർന്ന് രേഷ്മ മുസാഫർ ഖാസിയെ പോലീസ് അറസ്റ്റ് ചെയ്തു. രൂക്ഷമായ വാക്കുതർക്കത്തിനിടെയാണ് 62കാരിയായ അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ അവർ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
സാബിറ തൻ്റെ മകനോടൊപ്പം മുമ്പ്രയിൽ താമസിക്കുകയായിരുന്നു.ഇവർ രേഷ്മയെ കാണാൻ ഖുറേഷി നഗറിലേക്ക് പോയിരുന്നു. ഈ സമയം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. അത് രൂക്ഷമായപ്പോൾ, അമ്മ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് രേഷ്മ ആരോപിക്കുകയായിരുന്നു. തുടർന്ന് വാക്ക് തർക്കം അക്രമാസക്തമാവുകയും അടുക്കളയിൽ നിന്ന് കത്തിയെടുത്ത് രേഷ്മ അമ്മയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
അമ്മയെ കൊലപ്പെടുത്തിയ ശേഷംരേഷ്‌മ ചുനഭട്ടി പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു. ഉടൻ തന്നെ പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് സാബിറയുടെ മരണം സ്ഥിരീകരിച്ച് രേഷ്മയെ കസ്റ്റഡിയിലെടുത്തു.
Discussion about this post