ബാങ്കോക്ക്: യാത്രക്കാരുമായി ബോയിംഗ് വിമാനം ടേക്ക് ഓഫിന് ശ്രമിച്ച് പരാജയപ്പെട്ടത് രണ്ട് തവണ. രണ്ട് തവണ ശ്രമിച്ച ശേഷവും എന്‍ജിന്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ടേക്ക് ഓഫ് ശ്രമം പൈലറ്റ് ഉപേക്ഷിക്കുകയായിരുന്നു.
ദക്ഷിണ കൊറിയയില്‍ ജെജു വിമാനം തകര്‍ന്ന് 179 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ട് മുന്‍പായി ബാങ്കോക്ക് വിമാനത്താവളത്തിലാണ് ഈ സംഭവം. നോക് എയര്‍ലൈനിന്റെ ഡിഡി 176 എന്ന വിമാനമാണ് ഡോണ്‍ മുവാങ് വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്യാനാവാതെ തിരിച്ച് ഒടുവില്‍ ടെര്‍മിനലിലേക്ക് തന്നെ എത്തിയത്. ഡിസംബര്‍ 30നായിരുന്നു സംഭവം.
പിന്നീട് വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാര്‍ തന്നെ എടുത്ത വീഡിയോ പുറത്ത് വന്നതോടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. രണ്ട് തവണ ടേക്ക് ഓഫ് ശ്രമം നടത്തിയ ശേഷം പൈലറ്റ് എന്‍ജിന്‍ തകരാറ് സ്ഥിരീകരിക്കുന്നതും ടെര്‍മിനലിലേക്ക് മടങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. പരിശോധനയ്ക്ക് ശേഷം പകരം വിമാനം എത്തിച്ചതായും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുന്നതായും നോക് എയര്‍ പ്രസ്താവനയില്‍ വിശദമാക്കി.
മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെന്നാണ് സംഭവത്തെ യാത്രക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ബാങ്കോക്കില്‍ നിന്ന് തായ്‌ലാന്‍ഡിലെ തന്നെ നാനിലേക്കുള്ളതായിരുന്നു ഈ വിമാനം. ബോയിംഗ് 737-800 ഇരട്ട എന്‍ജിന്‍ വിമാനമായിരുന്നു ടേക്ക് ഓഫിനിടെ എന്‍ജിന്‍ തകരാര്‍ നേരിട്ടത്.
🇹🇭 THAILAND: THE PLANE THAT JUST WOULDN’T TAKE OFF
Passengers on Nok Air’s flight DD176 on Dec. 30 were ready to leave Bangkok—but their plane said, “Nah.”
Two failed takeoff attempts later, they were back in the terminal, shaken but grounded.
One passenger called it… pic.twitter.com/GeFAMjaZHM
— Mario Nawfal (@MarioNawfal) January 2, 2025
Discussion about this post