പര്‍ദ ധരിക്കുന്നത് നിരാകരിക്കുവാനുള്ള സ്ത്രീയുടെ തീരുമാനത്തെ ഭര്‍ത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. മാത്രമല്ല ഭാര്യ പര്‍ദ ധരിക്കാതെ ഇരിക്കുന്നത് വിവാഹമോചനം തേടുന്നതിനുള്ള അടിസ്ഥാന കാരണമായി പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൗമിത്ര ദയാല്‍ സിംഗ്, ജസ്റ്റിസ് ഡൊണാദി രമേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിവാഹമോചന ഹര്‍ജി പരിഗണിച്ചത്.ക്കവേയായിരുന്നു ഈ നിരീക്ഷണം.
വിവാഹമോചന ഹര്‍ജി കീഴ്ക്കോടതി തള്ളിയതിന് പിന്നാലെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. എന്നാല്‍, 23 വര്‍ഷമായി ദമ്പതികള്‍ പിരിഞ്ഞുജീവിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു.
ഇസ്ലാം മത ആചാരപ്രകാരം പര്‍ദ ധരിക്കാത്തതും സ്വന്തം ഇഷ്ടപ്രകാരം ഭാര്യ പുറത്തുപോകുന്നതും തന്നോടുള്ള മാനസിക ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയത്.
1990 ഫെബ്രുവരി 26നാണ് ദമ്പതികള്‍ വിവാഹിതരായത്. 1992 ഡിസംബര്‍ നാലിനായിരുന്നു വധു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങായ ഗൗന നടത്തിയത് . 1995ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുട്ടിയുണ്ടായി. എന്നാല്‍ നീണ്ട 23 വര്‍ഷമായി ഇരുവരും ഒന്നിച്ച് ജീവിച്ചിട്ടില്ല.
ഇക്കാര്യങ്ങള്‍ നിരീക്ഷിച്ച ഹൈക്കോടതി ഭര്‍ത്താവിന്റെ അപ്പീല്‍ പരിഗണിച്ച് വിവാഹമോചനം അനുവദിച്ചു. ”ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടുന്നതിന് ഭര്‍ത്താവിന് മാനസിക പീഡനം കാരണമായി ഉന്നയിക്കാം. എന്നാല്‍, ഇവിടെ ഭാര്യ ഏറെക്കാലമായി ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുന്നതായി കണ്ടെത്തിയിരിക്കുന്നു. കോടതി ചൂണ്ടിക്കാട്ടി.
Discussion about this post