രസകരമായ നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ ദിവസവും വൈറലാകുന്നത്. അതില്‍ ഏറ്റവും കൗതുകകരമായത് മൃഗങ്ങളും മനുഷ്യരും ഉള്‍പ്പെടുന്ന വീഡിയോകളാണ്. 2025 തുടക്കത്തോടെ ഇത്തരത്തിലുള്ള വീഡിയോകള്‍ ശ്രദ്ധേയമാകുന്നുണ്ട്. അതിലൊന്നാണ് ബ്രസീലില്‍ നിന്നുള്ള ഈ വീഡിയോ.
മദ്യപിച്ച് നിലത്ത് കാലുറപ്പിച്ച് പോകാന്‍ പാടുപെടുന്ന ഒരാളും അയാളുടെ കാളയുമാണ് വീഡിയോയിലുള്ളത്. ലക്ക് കെട്ട് വഴിയില്‍ വീണ് കിടക്കുമായിരുന്ന അയാളെ പതുക്കെ വീട്ടിലേക്ക് നയിക്കുകയാണ് കാള. മൃദുവായി അയാളെ മുന്നോട്ട് തട്ടുകയും വീണുപോകാതെ നോക്കുകയുമൊക്കെ ചെയ്യുകയാണ് അത്. ഒടുവില്‍ വഴിതെറ്റാതെ യജമാനനെ വീട്ടിലെത്തിക്കുന്നു.
ചുരുങ്ങിയ സമയത്തിലുള്ളില്‍ തന്നെ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടി. നിരവധി പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ഇതു പോലെ ഒരു വിശ്വസ്തനെ, അതും ഇന്നത്തെ കാലത്ത് കിട്ടാന്‍ ബുദ്ധിമുട്ടാണ്, ആശ്വാസം കാളയ്‌ക്കെങ്കിലും സ്വന്തം വീടറിയാമല്ലോ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.
A Bull in Brazil taking his drunk owner Home pic.twitter.com/pkMhrU9lf8
— Nature is Amazing ☘️ (@AMAZlNGNATURE) December 31, 2024
Discussion about this post