ലോകത്ത് ഏറ്റവും അധികം ആളുകൾ പേടിക്കുന്ന ഒന്നാണ് ഹൃദ്രോഗം. ഇന്ന് കണ്ട ആൾ നാളെ ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് വാർത്ത എത്ര ഞെട്ടലോടെയാണ് നാം കേൾക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഹൃദ്രോഗമെന്ന വില്ലന്റെ ഇരയാവാറുണ്ട്. സാധാരണയായി സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്തമായ ലക്ഷണങ്ങളാണ് ഉണ്ടാവാറുള്ളത്. ലക്ഷണങ്ങൾ സമയത്ത് കണ്ടെത്തുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.
ഹൃദയാഘാതത്തിന്റെ പൊതുവായ ലക്ഷണം നെഞ്ചുവേദനയാണ്. എന്നാൽ സ്ത്രീകളിൽ ഓക്കാനവും കഴുത്തിലും പുറത്തും വേദനയും അനുഭവപ്പെടും. ഒരു മുറുക്കവും സമ്മർദ്ദവും പോലെയാണ് ഹൃദയാഘാതത്തിന്റെ വേദന സ്ത്രീകളിൽ അനുഭവപ്പെടുക. കഴുത്ത്,താടിയെല്ല്,പുറത്തിന്റെ മുകൾഭാഗം,മേൽവയറ് എന്നിവടങ്ങളിൽ വേദന,ശ്വാസമെടുക്കാൻ പ്രയാസം, ഒരു കയ്യിലോ രണ്ട് കയ്യിലോ വേദന,ഓക്കാനവും ഛർദ്ദിയും,വിയർപ്പ്, തലകറക്കം, കടുത്ത ക്ഷീണവും തളർച്ചയും,ദഹനക്കേട് മൂലമുള്ള നെഞ്ചെരിച്ചിൽ എന്നിവ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം പിസിഒഎസ്, സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഒരു ഘടകമാണ്. ടൈപ്പ് 2 പ്രമേഹം ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ, ഉറക്കമില്ലായ്മ എന്നിവയ്ക്കും ഇത് കാരണമാകും. യുഎസിൽ മാത്രം അഞ്ച് ദശലക്ഷം സ്ത്രീകൾക്കാണ് പിസിഒഎസ് ഉള്ളത്. ആർത്തവവിരാമം ആർത്തവവിരാമത്തിനുശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നത് സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കൂട്ടും. ഗർഭകാലത്തെ സങ്കീർണതകൾ ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദം ഉള്ളവർക്ക് ദീർഘകാലത്തേക്ക് ഹൃദ്രോഗസാധ്യത കൂടുതലായിരിക്കും.
#heart attack women #heartattack #heart #hearthealth #heartdisease #health #cardiology #demilovato #cardiologist #stroke #healthylifestyle #diabetes #cardiacarrest #healthyheart #heartfailure #doctor #demi #lovatic #lovato #devonne #tmylm #demetria #heartattacksurvivor #healthcare #healthy
Discussion about this post