ന്യൂഡൽഹി : അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി രണ്ട് പ്രത്യേ കാറ്റഗറി വിസ അവതരിപ്പിച്ച് ഇന്ത്യ . രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഉദ്ദേശിക്കുന്നവർക്കാണ് വിസ അവതരിപ്പിച്ചിരിക്കുന്നത്. ഇ സ്റ്റുഡന്റ് വിസ , ഇ സ്റ്റുഡന്റ് എക്‌സ് വിസ എന്നീ രണ്ട് വിസകളാണ് ആഭ്യന്തരമന്ത്രാലായം അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാ അപേക്ഷകരും സർക്കാർ ആരംഭിച്ച ‘സ്റ്റഡി ഇൻ ഇന്ത്യ’ (എസ്.ഐ.ഐ) പോർട്ടൽ ഉപയോഗിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിൽ ദീർഘകാല അല്ലെങ്കിൽ ഹ്രസ്വകാല കോഴ്‌സുകൾ പിന്തുടരാൻ ആഗ്രഹിക്കുന്ന അന്തർദേശീയ വിദ്യാർത്ഥികളുടെ പ്രവേശന പ്രക്രിയയെ എസ് ഐ ഐ പോർട്ടൽ സഹായിക്കുന്നു, വിദ്യാർഥികൾ https://indianvisaonline.gov.in/ എന്ന പോർട്ടലിൽ വിസക്കായി പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷിച്ച ശേഷം ആധികാരികത എസ് ഐഐ ഡി പരിശോധിക്കും. അതിനു ശേഷമായിരിക്കും വിസ അനുവദിക്കുക.
കോഴ്‌സിന്റെ കാലാവധി അനുസരിച്ച് അഞ്ച് വർഷം വരെയാണ് സ്റ്റുഡന്റ് വിസകൾ നൽകുന്നത്. എസ്‌ഐഐയിൽ കയറുന്നതിനുള്ള പ്രക്രിയ താരതമ്യേന എളുപ്പമാണ് എന്ന് അധികൃതർ അറിയിച്ചു . എൻജിനീയറിങ്& ടെക്നോളജി, മാനേജ്മെന്റ്, അഗ്രികൾച്ചർ, സയൻസ്, ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് ഭാഷ തുടങ്ങിയ വിഷയങ്ങളിൽ 8000 ലധികം വൈവിധ്യമാർന്ന കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന 600ലധികം പങ്കാളിത്ത സ്ഥാപനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസം തേടുന്ന അന്തർദേശീയ വിദ്യാത്ഥികൾക്ക് സൗകര്യം ഒരുക്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു പ്രധാന പ്രോജക്ടാണ് എസ്‌ഐഐ.
Discussion about this post