കൊടുക്കൽ വാങ്ങലുകളുടേതാണ് ബന്ധങ്ങൾ. എല്ലാ ബന്ധങ്ങളും തുടക്കത്തിൽ ക്യൂട്ടും ഹോട്ടും സ്വീറ്റും ഒക്കെയായിരിക്കും. മുന്നോട്ടും അതൊക്കെ തന്നെ തുടരുന്നതാണ് ബന്ധങ്ങളെ മനോഹരമാക്കുന്നത്. മൂന്ന് തെറ്റുകൾ തുടക്കത്തിലെ ചെയ്യാതിരുന്നാൽ ബന്ധങ്ങളുടെ ഊഷ്മളത തുടത്തിലേത് പോലെ തന്നെ ഉണ്ടാവും
തൃതി വേണ്ട
ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് കഥകളിലും സിനിമകളിലും മനോഹരമാണെങ്കിലും ജീവിതത്തിൽ എത്രത്തോളം പ്രായോഗികമാണെന്ന് പറയാൻ സാധിക്കില്ല. ഏതൊരു ബന്ധം ആരംഭിക്കുമ്പോഴും പരസ്പരം മനസിലാക്കുന്നതിന് മുൻപേ കമ്മിറ്റഡാവാൻ ശ്രമിക്കരുത്. പരസ്പരം മനസിലാക്കി ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞുവേണം മുന്നോട്ട് പോകാൻ. പലപ്പോഴും സ്ത്രീകളാണ് ഇത്തരത്തിൽ സ്നേഹബന്ധത്തെ വിവാഹത്തിലേക്കു എത്തിക്കാൻ ധൃതിവെക്കുന്നവർ. ഭാവിയെകുറിച്ചുളള ആശങ്കയും വീട്ടുകാരുടെ സമ്മർദ്ദവുമെല്ലാമാകാം ഇതിനു കാരണം. എന്നിരുന്നാലും നിങ്ങൾ പരസ്പരം മനസിലാക്കുകയും ബന്ധം വളരാനുളള സാഹചര്യം ഒരുക്കുകയുമാണ് ആദ്യം വേണ്ടത്.
സ്വന്തം ഇഷ്ടങ്ങൾ
ഒരു ബന്ധത്തിന്റെ ആരംഭത്തിൽ സ്ത്രീകൾ പുരുഷന് വേണ്ടി അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും വേണ്ടാന്ന് വയ്ക്കും, പങ്കാളിയുടെ ഇഷ്ടങ്ങൾക്കായിരിക്കും മുൻഗണന. ഇത് ആദ്യമൊക്കെ പങ്കാളിയിൽ ഇംപ്രഷൻ ഉണ്ടാക്കുമെങ്കിലും ഭാവിയിൽ നിങ്ങൾക്ക് വ്യക്തിത്വം നഷ്ടപ്പെട്ടത് പോലെ തോന്നാം.പങ്കാളിയുടെ ഇഷ്ടങ്ങളെ മാനിക്കുന്നതിനൊപ്പം തന്നെ നിങ്ങളുടെ ഇഷ്ടങ്ങൾക്കായും സമയം കണ്ടെത്തുക. നിങ്ങളുടെ പാഷനും ഹോബികളും സൗഹൃദങ്ങളുമെല്ലാം നിലനിർത്തികൊണ്ടുതന്നെ പങ്കാളിയെ സ്നേഹിക്കാൻ ശ്രമിക്കാം
ഓവർ തിങ്കിംഗ്
ബന്ധത്തിന്റെ തുടക്കകാലത്ത് സ്ത്രീകൾ ഒരുപാട് ചിന്തിച്ചുകൂട്ടും. ബന്ധത്തെ കുറിച്ച് വ്യാകുലപ്പെടും. പങ്കാളിയുടെ ചിന്തകളെയും ഉദ്ദേശങ്ങളെയും ചോദ്യം ചെയ്യും. ഒരുപരിധിവരെ ചിന്ത നല്ലതാണെങ്കിലും അമിതമായ ചിന്ത അരക്ഷിതാവസ്ഥയിലേക്ക് നമ്മെ നയിക്കും. മനസ് തുറന്ന് സംസാരിക്കുകയാണ് വേണ്ടത്.
Discussion about this post