വാഷിംഗ്‌ടൺ: വിവാദ കോടീശ്വരൻ ജോർജ്ജ് സോറോസിന് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി എലോൺ മസ്‌ക്. ജോർജ്ജ് സോറോസിന് സ്വാതന്ത്രത്തിനുള്ള പുരസ്‌കാരം നൽകാനുള്ള തീരുമാനം പരിഹാസ്യമാണെന്നായിരുന്നു മാസ്ക് തുറന്നടിച്ചത്.
നേരത്തെ തന്നെ സോറോസിനെതിരെ രൂക്ഷ വിമർശനം നടത്തിയിട്ടുള്ള വ്യക്തിയാണ് എലോൺ മസ്‌ക്. അടിസ്ഥാനപരമായി സൊറോസ് മനുഷ്യകുലത്തെ തന്നെ വെറുക്കുന്ന ഒരാളാണെന്നായിരുന്നു മസ്കിന്റെ നേരത്തെയുള്ള വിമർശനം.
മനുഷ്യ സംസ്കാരങ്ങളുടെ ഘടനയെ തന്നെ നശിപ്പിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്ന് നമുക്കറിയാം . ക്രൈം പ്രോസിക്യൂട്ട് ചെയ്യാൻ വിസമ്മതിക്കുന്ന ഡിസ്ട്രിക്റ്റ് അറ്റോണിമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മുമ്പ് കൊടുത്ത ഒരു അഭിമുഖത്തിൽ മസ്‌ക് പറഞ്ഞു.
സോറോസിൻ്റെ തിരഞ്ഞെടുപ്പ് സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. മസ്‌കും നിരവധി റിപ്പബ്ലിക്കൻ നേതാക്കളും ഉൾപ്പെടെയുള്ള വിമർശകർ ഈ ബഹുമതിയെ രാഷ്ട്രീയ പ്രേരിതമായി നൽകിയതെന്ന് വിമർശിച്ചു . അതേസമയം അമേരിക്കയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുകയും അതിൻ്റെ ആഗോള നിലയിലേക്ക് സംഭാവന നൽകുകയും ചെയ്യുന്നവ്യക്തികളാണ് ഈ പട്ടികയിൽ ഉൾപെട്ടതെന്നാണ് പ്രസിഡൻ്റ് ബൈഡൻ ന്യായീകരിച്ചത്.
ഇന്ത്യയിൽ ബി ജെ പി ഭരണം ഇല്ലാതാക്കാൻ എന്തും ചെയ്യുമെന്ന് പരസ്യമായി പ്രസ്താവിച്ച വ്യക്തിയാണ് ജോർജ്ജ് സൊറോസ്. ഇയാൾക്ക് കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധവും കുപ്രസിദ്ധമാണ്
Discussion about this post