ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയ നടപടിയില്‍ മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങും മുന്‍ ആഭ്യനത്രമന്ത്രി പി.ചിദംബരവും വിശദീകരണം നല്‍കണമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.
അതേ സമയം വിഷയം ഉന്നയിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളം. ബി.ജെ.പി എം.പിമാരാണ് പ്രതിഷേധിയ്ക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ചിദംബരം നിലപാട് വ്യക്തമാക്കിയതാണെന്നും ബി.ജെ.പി കോണ്‍ഗ്രസിനെ ലക്ഷ്യമിടുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു.
അതേ സമയം ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അനധികൃത സ്വത്ത് സമ്പാദന വിഷയവും സഭയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Discussion about this post