ടെക്സസ്: ചൊവ്വ ഗ്രഹത്തെ മനുഷ്യരുടെ താവളമാക്കാനുള്ള ശ്രമത്തിലാണ് സ്വകാര്യ ബഹിരാകാശ കമ്പനി സ്‌പേസ് എക്സിന്റെ ഉടമയായ ഇലോണ്‍ മസ്‌ക്. ഇപ്പോഴിതാ തന്റെ ചൊവ്വാ ദൗത്യത്തെ കുറിച്ചുള്ള മസ്‌കിന്റെ പുതിയഅഭിപ്രായമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇത്രയധികം സാങ്കേതികവിദ്യകളുണ്ടായിട്ടും ചൊവ്വയില്‍ പറന്നിറങ്ങാത്ത മനുഷ്യരെ അന്യഗ്രഹജീവികള്‍ പരിഹസിക്കും എന്ന് മസ്‌ക് പറഞ്ഞ രസകരമായ മറുപടി സദസില്‍ ചിരിപടര്‍ത്തി.
ഗ്രഹാന്തര റോക്കറ്റ് അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ കയ്യിലുണ്ടായിട്ടും ഭൂമിയില്‍ മാത്രമായി ഒതുങ്ങിക്കൂടുന്ന മനുഷ്യരെ കണ്ടാല്‍ അന്യഗ്രഹ ജീവികള്‍ കളിയാക്കി ചിരിക്കും എന്നാണ് ഒരു പരിപാടിക്കിടെ ഇലോണ്‍ മസ്‌ക് പറയുന്നത് ‘ഭൂമി മഹത്തരമാണ്, എന്നാല്‍ ദുര്‍ബലവുമാണ്, അതിനാല്‍ നമുക്കൊരു ബാക്ക്അപ് ആവശ്യമാണ്. മനുഷ്യന്റെ ദീര്‍ഘകാലത്തേക്കുള്ള അതിജീവനത്തിന് മറ്റ് ഗ്രഹങ്ങളെ ആശ്രയിച്ചേ മതിയാകൂ’ എന്നും ഇലോണ്‍ മസ്‌ക് കൂട്ടിച്ചേര്‍ത്തു.
സ്‌പേസ് എക്സിന്റെ ഗ്രഹാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പിലാണ് മനുഷ്യനെ ചൊവ്വയിലേക്ക് അയക്കാന്‍ ലക്ഷ്യമിടുന്നത്. പൂര്‍ണമായും പുനുരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പില്‍ ഒരേസമയം യാത്രക്കാരെയും കാര്‍ഗോയും ഉള്‍ക്കൊള്ളാന്‍ കഴിയും. അടുത്ത രണ്ട് വര്‍ഷത്തിനിടെ അഞ്ച് അണ്‍ക്യൂവ്ഡ് മിഷനുകള്‍ ചൊവ്വയിലേക്ക് നടത്തിയ ശേഷമായിരിക്കും സ്റ്റാര്‍ഷിപ്പ് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഗ്രഹാന്തര യാത്ര ആരംഭിക്കുക.
ചൊവ്വയില്‍ അതിജീവിക്കാനുള്ള ജലം, ഓക്സിജന്‍, ഇന്ധനം, ബേസ് ക്യാംപ് എല്ലാം സജ്ജീകരിക്കേണ്ടതുണ്ട്. 2030ന്റെ ആദ്യം മനുഷ്യരെ വഹിച്ചുകൊണ്ട് സ്റ്റാര്‍ഷിപ്പ് ചൊവ്വയിലേക്ക് പോകും എന്നാണ് മസ്‌ക് പറയുന്നത്.
Discussion about this post