അടുത്തിടെ മോണയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു പ്രചരണമുണ്ടായിരുന്നു. രാവിലെ വെറുംവയറ്റില്‍ ആര്യവേപ്പില കഴിച്ചാല്‍ മോണയുടെ ആരോഗ്യം മെച്ചപ്പെടും എന്നായിരുന്നു അത്.
ആര്യവേപ്പ് ബാക്ടീരിയകളെ ചെറുത്ത് വീക്കമുണ്ടാകുന്നത് തടയുന്നു. എന്നാല്‍ മോണവീക്കത്തിന് അടിസ്ഥാനമായി വരുന്നത് പ്ലാക്ക്, അണുബാധ, പോഷകക്കുറവ് തുടങ്ങിയ പലവിധ പ്രശ്നങ്ങളാണ്. ഇതിന് കൃത്യമായ ചികിത്സ തേടിയാല്‍ മാത്രമേ ശാശ്വതപരിഹാരം ലഭിക്കുകയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വാ കഴുകുന്നതും വേപ്പിലയെണ്ണ പുരട്ടുന്നതുമെല്ലാം താല്‍ക്കാലിക ആശ്വാസം നല്‍കാം. എന്നാല്‍ പ്രശ്നം അറിഞ്ഞ് ചികിത്സിയ്ക്കാതെ പരിഹാരം പൂര്‍ണമാകുന്നില്ല.
ആര്യവേപ്പിലയ്ക്ക് സ്വാഭാവികമായി ആ്ന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉണ്ടെന്നത് സത്യമാണ്. അതിനാല്‍ തന്നെ ഇവ പണ്ടുകാലം മുതല്‍ തന്നെ മോണയുടെ ആരോഗ്യത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് മോണവീക്കം കുറയാന്‍ നല്ലതുമാണ്.
അതേ സമയം ഇത് മെഡിക്കല്‍ ചികിത്സാ രീതികളും പരിശോധയും വേണ്ടെന്ന് വെക്കാനുള്ള ഒരു കാരണമാകുന്നില്ല. പ്രൊഫഷണല്‍ രീതിയിലെ ചെക്കപ്പും ചികിത്സയുമെല്ലാം തന്നെ പല്ലിന്റെ, മോണയുടെ ആരോഗ്യത്തിന് പ്രധാനമാണ്.
Discussion about this post