റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. 9 സേനാംഗങ്ങൾ വീരമൃത്യുവരിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജാപൂർ ജില്ലയിലെ ബദ്രെ- കുത്രു റോഡിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. സുരക്ഷാ സേനാംഗങ്ങൾ സഞ്ചരിച്ച വാഹനം കമ്യൂണിസ്റ്റ് ഭീകരർ ഐഇഡി ഉപയോഗിച്ച് തകർക്കുകയായിരുന്നു. 20 അംഗങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഭീകര വിരുദ്ധ പ്രവർത്തനത്തിന് ശേഷം തിരികെ മടങ്ങുകയായിരുന്നു സംഘം. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ഒൻപത് പേർക്കും സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്.
Discussion about this post