വയനാട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പ്. എംഎൽഎ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ആളുകളുടെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എംഎൽഎയുടെ നിർദ്ദേശപ്രകാരം ആണ് നിയമനത്തിനെന്ന പേരിൽ പണം വാങ്ങിയത് എന്ന് കുറിപ്പിൽ പറയുന്നു.
എങ്ങനെയാണ് ഇത്രയും വലിയ ബാദ്ധ്യതയുണ്ടായത് എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾ ഉൾപ്പെടെ കുറിപ്പിൽ പരാമർശിക്കുന്നു. ആത്മഹത്യചെയ്യാനുള്ള കാരണത്തെക്കുറിച്ചും അദ്ദേഹം വിശദമാക്കുന്നുണ്ട്.
ബാങ്ക് നിയമനത്തിനെന്ന പേരിൽ ഒരുപാട് ആളുകളുടെ പക്കൽ നിന്നും കോൺഗ്രസ് നേതാക്കൾ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് എട്ട് പേജുകളുള്ള ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇതിൽ എംഎൽഎ ഐസി ബാലകൃഷ്ണനും, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ എന്നിവരും ഉൾപ്പെടുന്നു. എന്നാൽ അവസാനം ഇതെല്ലാം ട്രഷറർ ആയ തന്റെ തലയിൽ ആയി.
രണ്ട് ബാങ്കുകളിലെ നിയമനത്തിന് വേണ്ടിയാണ് പണം ആവശ്യപ്പെട്ടത്. എൻഡി അപ്പച്ചൻ 10 ലക്ഷം രൂപയാണ് അയൽവാസിയിൽ നിന്നും വാങ്ങിയത്. സമാന രീതിയിൽ ലക്ഷക്കണക്കിന് രൂപ മറ്റുള്ളവരിൽ നിന്നും വാങ്ങി. ഇങ്ങനെ അർബൻ ബാങ്കിൽ 65 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് ഉള്ളത്. ഇതേക്കുറിച്ച് മക്കൾക്ക് പോലും അറിയില്ല.
താൻ പറയുന്ന കാര്യങ്ങളെല്ലാം കോൺഗ്രസ് ലീഗൽസെല്ലിന് അറിയാം. എംഎൽഎയുടെ ഇഷ്ടക്കാരനെ നിയമിക്കാൻ മകനെ ബാങ്കിലെ ജോലിയിൽ നിന്നും പുറത്താക്കിയെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.
Discussion about this post