തിരുവനന്തപുരം: എന്‍.എസ്.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയ്‌ക്കെതിരെ വീണ്ടും കേസെടുക്കേണ്ട സാഹചര്യമുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. വി.ഡി. സതീശനെതിരായ പ്രസംഗം വര്‍ഗ്ഗീയ ഭ്രാന്ത് മൂര്‍ധന്യാവസ്ഥയില്‍ എത്തിയതിന്റെ സൂചനയാണെന്നും സുധീരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം എറണാകുളം വടക്കന്‍ പറവൂരില്‍ സംഘടിപ്പിച്ച ഹിന്ദുമഹാ സംഗമത്തിലായിരുന്നു വെളളാപ്പളളി വി.ഡി. സതീശനെതിരെയാ പരാമര്‍ശം നടത്തിയത്. ഹിന്ദുമതത്തെ വിമര്‍ശിക്കുന്നവര്‍ക്ക് കൈയടിക്കുന്ന എരപ്പാളികള്‍ മതം മാറിപ്പോകട്ടെ. കൂട്ടത്തില്‍ നില്‍ക്കാന്‍ പറ്റുന്നവര്‍ മാത്രം ഹിന്ദുമതത്തില്‍ ഉണ്ടായാല്‍ മതി. ഹിന്ദുമതത്തെ അധിക്ഷേപിക്കുന്ന വി.ഡി സതീശന്‍ എംഎല്‍എ ആര്‍ക്കുണ്ടായയതാണെന്നുപോലും തനിക്കറിയില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.
നേരത്തെ കോഴിക്കോട് മാന്‍ ഹോളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിനെതിരെ വെള്ളാപ്പള്ളി സമത്വമുന്നേറ്റയാത്രയില്‍ പ്രസംഗിച്ചിരുന്നു. നൗഷാദ് മുസ്ലിം ആയതുകൊണ്ടാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ഇതിനെതിരെ മത വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് സുധീരന്‍ കേസ് നല്‍കിയിരുന്നു.
Discussion about this post