ദുബായ്: വിവാഹിതര്‍ക്കായി സവിശേഷമായ പദ്ധതി പ്രഖ്യാപിച്ച് ദുബായ്. കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതിയാണ് പുതിയത്.
വിവാഹിതര്‍ക്ക് മാത്രമല്ല ജോലി ചെയ്യുന്ന അമ്മമാരായ സ്ത്രീകള്‍ക്കും ദുബായ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ 10 ദിവസത്തെ വിവാഹ അവധിയാണ് പുതിയ പ്രഖ്യാപനത്തിന്റെ ഹൈലൈറ്റ്. പ്രസവാവധിക്ക് ശേഷമുള്ള ആദ്യ വര്‍ഷത്തില്‍ ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് വെള്ളിയാഴ്ചകളില്‍ ‘റിമോട്ട് വര്‍ക്ക്’ ഓപ്ഷനും് ഒരുക്കിയിട്ടുണ്ട്.
ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യ ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമാണ് ഏറെ പ്രത്യേകതകളുള്ള കുടുംബപദ്ധതി പ്രഖ്യാപിച്ചത്. കുടുംബശാക്തീകരണം, സുസ്ഥിരത, ക്ഷേമം എന്നിവ ലക്ഷ്യമിട്ടാണ് ‘ഷെയ്ഖ് ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാം’ പ്രഖ്യാപിച്ചത്.
എന്തൊക്കെയാണ് പുതിയ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഇവയൊക്കെയാണ്.
കുറഞ്ഞ ഭവന വായ്പ പ്രീമിയങ്ങള്‍
3000ത്തില്‍ അധികം ഭവനങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരിക്കുന്നത്. 540 കോടി ദിര്‍ഹത്തിന്റെ ഭവന പ്രൊജക്ടില്‍ ദുബായ് വെഡ്ഡിങ് ഇനീഷ്യേറ്റീവില്‍ ഭാഗമാകുന്നവര്‍ക്കാണ് മുന്‍ഗണന.
30,000 ദിര്‍ഹത്തില്‍ കൂടാത്ത പ്രതിമാസ വരുമാനമുള്ള ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ പ്രീമിയങ്ങള്‍ കുറഞ്ഞത് 3,333 ദിര്‍ഹമായി കുറച്ചു.
വിവാഹത്തിലെ പ്രധാന ചടങ്ങിന്റെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
സൗജന്യ വിവാഹ ഹാളുകള്‍ ലഭ്യമാക്കും.
ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് സാമ്പത്തിക സഹായവും, കിഴിവുകളും ലഭിക്കും.
Discussion about this post